മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിക്കുന്ന തരത്തിൽ ശിവസേന മുഖപത്രമായ സാമ്നയിൽ ലേഖനമെഴുതി എന്നാരോപിച്ച് സഞ്ജയ് റാവുത്തിനെതിരെ കേസെടുത്തു. പത്രത്തിന്റെ എക്സിക്യൂട്ടീവ് എഡിറ്ററും ശിവസേന എം.പിയുമാണ് റാവുത്ത്. ഡിസംബർ 10ന് സാമ്നയിൽ മോദിയെ അധിക്ഷേപിച്ച് റാവുത്ത് ലേഖനമെഴുതി എന്നാരോപിച്ച് ബി.ജെ.പി കോ-ഓർഡിനേറ്റർ നിതിൻ ഭുതാഡയാണ് പരാതി നൽകിയത്.
ഐ.പി.സി സെക്ഷൻ 153 (എ) (വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ), 505 (പൊതു വിദ്വേഷം ഉണ്ടാക്കുന്ന പ്രസ്താവനകൾ) (2), 124 (എ) (വിദ്വേഷമോ അവഹേളനമോ ഉണ്ടാക്കാനുള്ള ശ്രമങ്ങൾ) എന്നീ വകുപ്പുകൾ പ്രകാരമാണ് ഉമർഖേദ് പൊലീസ് സ്റ്റേഷൻ റാവുത്തിനെതിരെ കേസെടുത്തത്. പ്രധാനമന്ത്രിക്കെതിരെ സംസാരിച്ചതിനാലാണ് തനിക്കെതിരെ കേസെടുത്തതെന്നും രാജ്യത്ത് ഇപ്പോഴും ജനാധിപത്യമുണ്ടെന്നും റാവുത്ത് പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.