ന്യൂഡൽഹി: എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ പ്രസിഡന്റിനും അംഗങ്ങൾക്കുമെതിരെ കേസെടുത്തതിനെ പ്രസ് ക്ലബ് ഓഫ് ഇന്ത്യ അപലപിച്ചു. എഫ്.ഐ.ആർ ഉടൻ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കുന്നതിന് പകരം സന്ദേശവാഹകനെ വെടിവെച്ചുകൊല്ലുന്നതിന് സമാനമാണ് സർക്കാറിന്റെ നടപടി. സുപ്രീംകോടതി റദ്ദാക്കിയ ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ 66എ വകുപ്പും നാലുപേർക്കുമെതിരെ മണിപ്പൂർ പൊലീസ് ചുമത്തിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും ഉന്നതമായ മാധ്യമകൂട്ടായ്മയെ ഭയപ്പെടുത്താനുള്ള നീക്കമാണ് ഇതെന്നും പ്രസ് ക്ലബ് ഓഫ് ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.