ന്യൂഡല്‍ഹി: ഒറ്റ ഇടപാടില്‍ രണ്ടുലക്ഷത്തില്‍ കൂടുതല്‍ കാഷ് നല്‍കി നടത്തുന്ന എല്ലാ വില്‍പനയും സേവനവും വ്യാപാരികള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആദായ നികുതി വകുപ്പിന്‍െറ നിര്‍ദേശം. 1962ലെ ആദായ നികുതി ചട്ടം 114 ഇ അനുസരിച്ചാണ് അധികൃതര്‍ ഇക്കാര്യത്തില്‍ വ്യക്തതയുമായി രംഗത്തുവന്നത്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഈ ചട്ടം പ്രാബല്യത്തില്‍ കൊണ്ടുവന്നിരുന്നുവെങ്കിലും രണ്ടുലക്ഷത്തിന്‍െറ മൊത്തം ഇടപാടുകള്‍ക്ക് മാത്രമാണോ ഇതു ബാധകമെന്ന സംശയം ചില കോണുകളില്‍നിന്നുയര്‍ന്നിരുന്നു. എന്നാല്‍, രണ്ടുലക്ഷം കടക്കുന്ന ഏത് ഒറ്റയായ വില്‍പനക്കും സേവനങ്ങള്‍ക്കും ഈടാക്കുന്ന പണത്തിന്‍െറ രസീതുകള്‍ സംബന്ധിച്ചാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടതെന്ന് അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.