ചെന്നൈ: തമിഴ്നാട്ടിലെ രാഷ്ട്രീയകക്ഷികൾ േവാട്ടിനുവേണ്ടി പണം വാരി വിതറുന്നതിന് അറുതിയില്ല. ‘തെൻറ വോട്ട് വിൽക്കാനുള്ളതല്ല’ എന്ന തെരഞ്ഞെടുപ്പ് കമീഷെൻറ പ്രചാ രണം കാറ്റിൽപറത്തിയാണ് ബൂത്തുകൾതോറും പണമിറക്കുന്നത്. വോെട്ടടുപ്പിന് മുമ്പ ുള്ള 48 മണിക്കൂർ സമയമാണ് ഇതിനായി ഉപയോഗപ്പെടുത്തിയത്. ഡി.എം.കെയെക്കാൾ അണ്ണാ ഡി.എം. കെയിലെ നേതാക്കളും പ്രവർത്തകരുമാണ് വോട്ടർമാർക്ക് പണം നൽകുന്നതുമായി ബന്ധപ്പെ ട്ട് തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിൽ മുന്നിൽ. ജില്ലാതലം മുതൽ ബൂത്തു തലംവരെ പണമെത്തിക്കുന്നതിന് സംഘടനയിൽ പ്രത്യേക ‘ചാനൽ’ സംവിധാനമുണ്ട്. നിഷ്കർഷിച്ചവിധത്തിൽ വോട്ടർമാർക്ക് പണമെത്തിയെന്ന് ഉറപ്പ് വരുത്തുന്നതിന് ഇവർക്ക് ‘പാർട്ടി സൂപ്പർൈവസർ’മാരുമുണ്ട്. ഇതിനായി ഭരണസംവിധാനങ്ങൾ വരെ ദുരുപയോഗപ്പെടുത്തുന്നതും പതിവാണ്. റവന്യു, പൊലീസ് വകുപ്പുകളുടേത് ഉൾപ്പെടെ സർക്കാർ വാഹനങ്ങളിലാണ് ആർക്കും സംശയമുണ്ടാവാത്തവിധത്തിൽ കറൻസി ബന്ധെപ്പട്ട കേന്ദ്രങ്ങളിലെത്തിച്ചിരുന്നതെന്നും ആരോപണമുയർന്നിട്ടുണ്ട്.
വോെട്ടാന്നിന് 2000 വരെ
ഗ്രാമപ്രദേശങ്ങളിൽ ഒരു വോട്ടിന് 500 രൂപ മുതൽ 2,000 രൂപ വരെ വിതരണം ചെയ്തതായാണ് റിപ്പോർട്ട്. ദലിത്, ന്യൂനപക്ഷ വോട്ടുകൾക്ക് വിലയേറും. സാധാരണ വോട്ടർക്ക് ആയിരം രൂപയാണെങ്കിൽ ഇവർക്ക് 1,500 രൂപയാണ് നൽകുക. നിയമസഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ഒാരോ വോട്ടിനും രണ്ടായിരം രൂപ വരെ നൽകിയതായും ആരോപണമുണ്ട്. അണ്ണാ ഡി.എം.കെയെ സംബന്ധിച്ചിടത്തോളം നിയമസഭ ഉപതെരഞ്ഞെടുപ്പിനാണ് പ്രാമുഖ്യം. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 22 സീറ്റുകളിൽ പത്തെണ്ണത്തിലെങ്കിലും വിജയിക്കുകയാണ് ലക്ഷ്യം. അല്ലാത്തപക്ഷം സർക്കാറിെൻറ നിലനിൽപ്പ് അപകടത്തിലാവും. ഒാരോ വീട്ടിലും വോട്ടർമാരുടെ എണ്ണം കണക്കാക്കി പണം കവറിലാക്കി ഏൽപിക്കുകയാണ് ചെയ്യുന്നത്.
മണ്ഡലത്തിലെ ഒാരോ ബൂത്തിലുള്ള വോട്ടർമാരുടെ എണ്ണം കണക്കാക്കി കറൻസി കെട്ടുകൾ നേരത്തേ തന്നെ സൂക്ഷിച്ചുവെക്കുന്നതാണ് രീതി. സാഹചര്യം അനുകൂലമല്ലെങ്കിൽ സ്ഥലത്തെ പ്രമുഖനെയോ പ്രാദേശിക ഭാരവാഹിയെയോ ഏൽപിക്കും. വോട്ടർമാർക്ക് ‘ടോക്കൺ’ എന്ന നിലയിൽ 10, 20 രൂപ നോട്ടുകളോ മുദ്രവെച്ച സ്ലിപ്പുകളോ നൽകും. വോെട്ടടുപ്പിന്ശേഷം ഇൗ ടോക്കണുമായി ചെന്നാൽ പണം ലഭ്യമാക്കുന്ന രീതിയുമുണ്ട്.
വീണ്ടും റെയ്ഡ്
ബുധനാഴ്ച മൂന്നു മണിയോടെ മധുര തൈക്കാര് തെരുവിൽ 82ാമത് വാർഡ് ഒാഫിസിൽനിന്ന് രണ്ടായിരം രൂപയുടെ കറൻസികെട്ടുകളും വോട്ടർപട്ടികയും മറ്റും അധികൃതർ പിടിച്ചെടുത്തു. മറ്റു ചില കേന്ദ്രങ്ങളിലും റെയ്ഡ് നടന്നു. ഡി.എം.കെയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽനിന്ന് കോടികളുടെ കറൻസി പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് വെല്ലൂർ ലോക്സഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞദിവസം റദ്ദാക്കിയിരുന്നു. തേനി ജില്ലയിലെ ആണ്ടിപ്പട്ടിയിൽ അമ്മ മക്കൾ മുന്നേറ്റ കഴകം ഒാഫിസിൽ ചൊവ്വാഴ്ച രാത്രി റെയ്ഡിനെത്തിയ അധികൃതരെ തടഞ്ഞതിനെ തുടർന്ന് പൊലീസ് ആകാശത്തേക്ക് വെടിവെച്ചിരുന്നു. ഇവിടെ നിന്ന് പ്രവർത്തകർ പണംനിറച്ച ബാഗുകളുമായി ഒാടിരക്ഷപ്പെടുകയായിരുന്നു. ഉപേക്ഷിക്കപ്പെട്ട നിലയിൽ 1.48 കോടി രൂപയുടെ കറൻസി കണ്ടെടുക്കുകയും ചെയ്തു. 300 രൂപ വീതം ഒാരോ കവറിലാക്കിവെച്ച നിരവധി കെട്ടുകളാണ് കണ്ടെടുത്തത്. കവറുകൾക്ക് പുറത്ത് വാർഡ് നമ്പറും മറ്റു വിവരങ്ങളും രേഖപ്പെടുത്തിയിരുന്നു. ബുധനാഴ്ച പുതുച്ചേരി മുൻ മുഖ്യമന്ത്രിയും എൻ.ആർ കോൺഗ്രസ് നേതാവുമായ എൻ.ആർ. രംഗസാമിയുടെ വീട്ടിൽ ഫ്ലയിങ് സ്ക്വാഡ് അധികൃതർ പരിശോധന നടത്തി.
തിരുച്ചി ശ്രീരംഗത്ത് വോട്ടർമാർക്ക് പണം നൽകാൻ ശ്രമിച്ച ആറ് അണ്ണാ ഡി.എം.കെ പ്രവർത്തകരെ തെരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡ് അറസ്റ്റ് ചെയ്തു. ഇവരുടെ പക്കൽനിന്ന് വോട്ടർ പട്ടികയും 80,000 രൂപയും പിടിച്ചെടുത്തു. വിരുതുനഗറിൽ സാത്തൂരിൽ അമ്മ മക്കൾ മുന്നേറ്റ കഴകം സ്ഥാനാർഥി എസ്.ജി. സുബ്രമണ്യെൻറ ബന്ധുവീട്ടിൽനിന്ന് 10 ലക്ഷം രൂപ പിടികൂടി.
മധുര ആണ്ടിപ്പട്ടിയിൽ പിടിച്ചെടുത്ത 1.48 കോടി രൂപ തങ്ങളുടേതല്ലെന്ന് അമ്മ മക്കൾ മുന്നേറ്റ കഴകം നേതാവും തേനി ലോക്സഭ മണ്ഡലം സ്ഥാനാർഥിയുമായ തങ്കതമിഴ്ശെൽവൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.