ബംഗളൂരു: ജാതി സെന്‍സസ് സര്‍വേ പരിശോധന കമീഷന്റെ കാലാവധി ഫെബ്രുവരി 15 വരെ നീട്ടി. ഈ കാലയളവില്‍ റിപ്പോര്‍ട്ട് വീണ്ടും പരിശോധിച്ച് തെറ്റുകളുണ്ടെങ്കില്‍ തിരുത്തണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ നിര്‍ദേശിച്ചു. രണ്ടാം തവണയാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമീഷന് സമയം നീട്ടി നല്‍കുന്നത്. കഴിഞ്ഞ നവംബറില്‍ രണ്ട് മാസത്തേക്ക് സമയം നീട്ടി നല്‍കിയിരുന്നു. ഈ കാലാവധി ജനുവരി 31 ന് അവസാനിച്ചതോടെയാണ് സമയപരിധി വീണ്ടും നീട്ടിയത്.
കെ. ജയപ്രകാശ് ഹെഗ്ഡെ കമീഷന് ചെയര്‍മാനും കല്യാണ്‍ കുമാര്‍ എച്ച്.എസ്, രാജശേഖര്‍ ബി.എസ്, അരുണ്‍കുമാര്‍, കെ.ടി. സുവര്‍ണ, ശാരദ നായക് എന്നിവർ അംഗങ്ങളുമായ കമീഷനു മുന്നിലാണ് ജാതി സർവേ റിപ്പോർട്ടുള്ളത്. ജാതി സര്‍വേ റിപ്പോര്‍ട്ട് അശാസ്ത്രീയമാണെന്ന് സംസ്ഥാനത്തെ പ്രബല സമുദായങ്ങളായ വൊക്കലിഗരും ലിംഗായത്തുകളും ആരോപിച്ചിരുന്നു. റിപ്പോർട്ട് തള്ളണമെന്നും പുതിയ സർവേ നടത്തണമെന്നുമാണ് അവരുടെ ആവശ്യം.
ജാതി സര്‍വേ ഔദ്യോഗികമായി സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ സെന്‍സസ് റിപ്പോര്‍ട്ട് ആണ് സൂചിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍വേ റിപ്പോര്‍ട്ട് പുറത്തുവിടുമെന്ന് നേരത്തേ സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.