പട്ന: കോൺഗ്രസിൽനിന്നുള്ള സമ്മർദം കാരണമാണ് ബിഹാറിൽ ജാതി സർവേ നടത്തിയതെന്ന രാഹുൽഗാന്ധിയുടെ അവകാശവാദം അസംബന്ധമാണെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ. ഇൻഡ്യ സഖ്യം ഉപേക്ഷിച്ച് വീണ്ടും ബി.ജെ.പി പാളയത്തിലെത്തി മുഖ്യമന്ത്രിയായ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. ജാതി സർവേ തന്റെ സ്വന്തം തീരുമാനമായിരുന്നുവെന്നും ഇപ്പോൾ പലരും അതിന്റെ നേട്ടം അവകാശപ്പെടുകയാണെന്നും നിതീഷ് പറഞ്ഞു. ചൊവ്വാഴ്ച ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി സംഘടിപ്പിച്ച റാലിയിൽ സംസാരിക്കവെയാണ് കോൺഗ്രസിന്റെ സമ്മർദം കാരണമാണ് ജാതി സർവേ നടത്തിയതെന്ന് രാഹുൽ ഗാന്ധി പറഞ്ഞത്.
ഇൻഡ്യ സഖ്യം ഒന്നും ചെയ്യുന്നില്ലെന്നും നിതീഷ് കുറ്റപ്പെടുത്തി. സീറ്റ് വിഭജനത്തെക്കുറിച്ചുപോലും അവർ ചർച്ച ചെയ്യുന്നില്ല. സഖ്യത്തിന് ‘ഇൻഡ്യ’ എന്ന് പേര് നൽകിയത് തന്റെ ഇഷ്ടപ്രകാരമായിരുന്നില്ല. അവർ സ്വന്തം നിലയിൽ തീരുമാനിച്ചതാണ് ആ പേര്. ഇപ്പോൾ താൻ എൻ.ഡി.എയിൽ മടങ്ങിയെത്തിയിരിക്കുന്നു. മറ്റെവിടെയും പോകുന്ന ചോദ്യമുദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.