കൊച്ചി: ലക്ഷദ്വീപിലെ കാലിത്തീറ്റ വിതരണത്തിൽനിന്ന് ഭരണകൂടം പിന്മാറുന്നു. പോർട്ട്, ഷിപ്പിങ് ആൻഡ് ഏവിയേഷൻ ഡയറക്ടർക്ക് ലക്ഷദ്വീപ് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ അയച്ച കത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്.
വൻകരയിൽനിന്ന് കാലിത്തീറ്റയും മറ്റും എത്തിക്കാൻ കർഷകർക്ക് കപ്പലുകളിൽ സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്. സബ്സിഡി ഇനത്തിൽ കർഷകർക്ക് ലഭ്യമാക്കിയിരുന്ന കാലിത്തീറ്റ നിർത്തിയെന്നാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്. പകരം കർഷകർക്ക് സ്വന്തം നിലക്ക് കപ്പലുകളിൽ കാലിത്തീറ്റ കൊണ്ടുവരാനുള്ള സംവിധാനം ഒരുക്കാനാണ് പദ്ധതി.
കോഴി, ആട് ഫാമുകൾ പ്രവർത്തിച്ചിരുന്ന കെട്ടിടങ്ങൾ വാടകക്ക് നൽകാനും ആലോചിക്കുകയാണ് അധികൃതർ. െഡയറി ഫാമുകൾ നിർത്താൻ ഇതിനകം തീരുമാനമെടുത്തിരുന്നു. മാർച്ച് 31നുശേഷം ഫാമുകളിൽ തീറ്റക്കുള്ള ഓർഡറുകൾ നൽകിയിട്ടില്ല. കൊച്ചിയിൽനിന്നാണ് തീറ്റയെത്തേണ്ടത്. കാലിത്തീറ്റ സ്വന്തം നിലക്ക് കേരളത്തിൽനിന്ന് കപ്പലുകളിലെത്തിക്കുക അപ്രാപ്യമാണെന്ന് കർഷകർ പറയുന്നു.
അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോദ പട്ടേലിെൻറ പുതിയ നയങ്ങളുടെ ഭാഗമായി കന്നുകാലി പരിപാലനം പൂർണമായി ലക്ഷദ്വീപ് ജനതയിൽനിന്ന് എടുത്തുമാറ്റാനുള്ള നടപടിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. അമുൽ കമ്പനിക്ക് ലക്ഷദ്വീപിൽ വിപണി ഉറപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.