സഹോദരിമാർക്കെതിരെ പൊലീസ് അതിക്രമം: ഒരാൾ അറസ്​റ്റിൽ

ലഖ്​നോ: ലൈംഗിക അതിക്രമത്തിനെതിരെ പരാതിയുമായി സ്​റ്റേഷനിലെത്തിയ പെൺകുട്ടികളെ അപമാനിച്ച പൊലീസുകാരൻ അറസ്​റ്റിൽ. സ്​റ്റേഷനിലെത്തിയ ​സഹോദരിമാർക്കെതിരെ പൊലീസുകാർ ലൈംഗികാതിക്രമം കാട്ടുകയായിരുന്നു. 

മെയിൻപൂരിലെ കര്‍ഹാല്‍ ഗെയ്റ്റ് പൊലീസ്​ സ്​റ്റേഷനിലാണ്​ സംഭവം. മെയ്​ 25 നാണ്​ തങ്ങളെ അപമാനിച്ചയാള്‍ക്കെതിരെ പരാതിയുമായി പെൺകുട്ടികൾ പൊലീസ്​ സ്​റ്റേഷനിലെത്തിയത്​.

സ്​റ്റേഷനിലെ കട്ടിലിൽ വിശ്രമിക്കുകയായിരുന്ന ഈശ്വരി പ്രസാദ് എന്ന പൊലീസുകാരന്‍ സഹോദരിമാരില്‍ ഒരാളോട് മോശമായി പെരുമാറുകയായിരുന്നു. ഇയാൾ പെൺകുട്ടിയെ അടുത്ത്​ വിളിച്ച്​ സ്വകാര്യ ഭാഗങ്ങളിൽ തൊടുകയും മോശമായി പെരുമാറുകയും ചെയ്യുന്നതി​​​​​​െൻറ  വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലീസ് ഉദ്യോഗസ്ഥനെ അധികൃതര്‍ സസ്പെന്‍ഡ് ചെയ്തു. ഇയാൾക്കെതിരെ പോസ്​കോ നിയമപ്രകാരം കേസെടുത്തതായും പൊലീസ്​ സൂപ്രണ്ട്​ രാജേഷ്​ എസ്​ അറിയിച്ചു. 

എന്നാൽ സ്​റ്റേഷനിലുള്ള പൊലീസുകാർ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്​. പെൺകുട്ടികള്‍ തങ്ങളെയാണ് അവഹേളിച്ചതെന്ന്​ പൊലീസുകാരില്‍ ഒരാള്‍ പ്രതികരിച്ചു. താന്‍ പെൺകുട്ടിയു​െട കൈയില്‍ പിടിച്ചിട്ടേയുള്ളൂവെന്നും ലൈംഗികമായി അപമാനിച്ചിട്ടില്ലെന്നും കോൺസ്​റ്റബിൾ ഇൗശ്വരി പ്രസാദ്​  വ്യക്തമാക്കി.
സംഭവം അന്വേഷിക്കാന്‍ സിറ്റി സര്‍ക്കിള്‍ ഇൻസ്​പെക്​ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആരോപണ വിധേയരായ പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തതായും പൊലീസ്​ സൂപ്രണ്ട്​ അറിയിച്ചു. 
 

Tags:    
News Summary - Caught On Camera Molesting 2 Girls, UP Cop Suspended, Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.