ന്യൂഡൽഹി: സി.ബി.െഎ ഡയറക്ടർ അലോക് വർമക്കെതിരെ കേന്ദ്ര വിജിലൻസ് കമീഷെൻറ (സി.വി.സി) വസ്തുതാന്വേഷണം. അലോക് വർമയുടെ തൊട്ടുതാഴെയുള്ള രാകേഷ് അസ്താനയുടെ പരാതി മുൻനിർത്തിയാണ് അന്വേഷണം.
സി.ബി.െഎ മേധാവിക്കെതിരെ സി.വി.സി അന്വേഷണം ഇതാദ്യമാണ്. ഒരു പരാതിയിൽ ഒൗപചാരിക അന്വേഷണത്തിലേക്ക് കടക്കുംമുമ്പുള്ള നടപടിയാണ് വസ്തുതാന്വേഷണം. ഇൗ അന്വേഷണത്തിനു ശേഷം പരാതി തള്ളുകയോ വിശദാന്വേഷണത്തിനു തീരുമാനിക്കുകയോ ചെയ്യാം.
അസ്താനയുടെ പരാതി അന്വേഷിക്കണമെന്ന് കാബിനറ്റ് സെക്രട്ടറി ആവശ്യപ്പെട്ടതിെൻറകൂടി അടിസ്ഥാനത്തിലാണ് സി.വി.സിയുടെ നീക്കം.
അസ്താന കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ പരാതി സി.വി.സിക്ക് കൈമാറുകയായിരുന്നു. അന്വേഷണങ്ങളിലും തെൻറ പ്രവർത്തനത്തിലും സി.ബി.െഎ മേധാവി ഇടപെടുന്നുവെന്നാണ് പരാതി. വസ്തുതകൾ പരിശോധിക്കാതെ, തന്നെ അപമാനിക്കുംവിധം പെരുമാറുന്നുവെന്നും ആക്ഷേപമുണ്ട്. സി.ബി.െഎ പ്രത്യേകാന്വേഷണ സംഘത്തിെൻറ സ്പെഷൽ ഡയറക്ടറാണ് അസ്താന. അഗസ്റ്റ വെസ്റ്റ്ലൻഡ്, കിങ്ഫിഷർ എന്നിവയുമായി ബന്ധപ്പെട്ടതടക്കം വൻകിട അഴിമതിക്കേസുകൾ അന്വേഷിക്കുന്നത് അസ്താനയുടെ നേതൃത്വത്തിലാണ്.
അസ്താനയും അലോക് വർമയുമായി നിരന്തര യുദ്ധമാണ് സി.ബി.െഎയിൽ നടക്കുന്നത്. റെയിൽവേ മന്ത്രിയായിരിെക്ക െഎ.ആർ.സി.ടി.സി കരാർ നൽകിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ലാലുപ്രസാദ് യാദവിനെതിരെ കഴിഞ്ഞവർഷം നടന്ന റെയ്ഡ് തടയാൻ സി.ബി.െഎ മേധാവി ശ്രമിച്ചെന്ന് അസ്താനയുടെ പരാതിയിലുണ്ട്. ഇൗ ക്രമക്കേട് പുറത്തുകൊണ്ടുവന്നയാൾ സി.ബി.െഎ ഡയറക്ടർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
എന്നാൽ, അത്തരം പരാതികൾ ആദ്യം നൽകേണ്ടത് ഹൈകോടതിയിലാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.