ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിക്കുന്നവർക്കെതിരെ സി.ബി.ഐയുടെ രാജ്യവ്യാപക പരിശോധന. ഓപറേഷൻ മേഘ് ചക്ര എന്ന പേരിൽ നടത്തുന്ന പരിശോധനകൾ 20 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 56 ഇടങ്ങളിൽ നടക്കുന്നുണ്ട്. ഇന്റർപോൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്.
കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന തരത്തിലുള്ള ഉള്ളടക്കം പോസ്റ്റ് ചെയ്യുകയും വിവിധ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്ന ആളുകളുടെ വിവരങ്ങളടക്കം ഇന്റർപോൾ സി.ബി.ഐക്ക് കൈമാറിയിട്ടുണ്ട്.
ഇന്റർനാഷണൽ ചൈൽഡ് സെക്ഷ്വൽ എക്സ്‍പ്ലോയിറ്റേഷൻ (ഐ.സി.എസ്.ഇ)യുടെ കണ്ടെത്തലുകളാണ് ഇന്റർപോൾ സി.ബി.ഐക്ക് കൈമാറിയത്.
ഐ.സി.എസ്.ഇയുടെ കണക്കു പ്രകാരം ആഗോളതലത്തിൽ 23,500 കുട്ടികൾ ലൈംഗികാതിക്രമം അതിജീവിച്ചവരാണ്. 10,752 പേർ അതിക്രമികളുമാണ്. 23ലക്ഷം ചിത്രങ്ങളും വിഡിയോകളുമാണ് ഐ.സി.എസ്.ഇയുടെ ഡാറ്റാബേസിലുള്ളത്.
2021 നവംബറിൽ സമാനമായ പരിശോധന ഓപറേഷൻ കാർബൺ സി.ബി.ഐ നടപ്പാക്കിയിരുന്നു. 76ഇടങ്ങളിലായി 83 പേർക്കെതിരായിരുന്നു പരിശോധന നടത്തിയത്. നിരവധി പേർ അറസ്റ്റിലാവുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.