സന്ദേശ്ഖാലിയിലുള്ളവർക്ക് പരാതി നൽകാൻ പ്രത്യേക ഇമെയിൽ ഐ.ഡിയുണ്ടാക്കി സി.ബി.ഐ

കൊൽക്കത്ത: സന്ദേശ്ഖാലിയിലുള്ളവർക്ക് പരാതി നൽകാൻ പ്രത്യേക ഇമെയിൽ ഐ.ഡിയുണ്ടാക്കി സി.ബി.ഐ. sandeshkhali@cbi.gov.in എന്ന ഐ.ഡിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഗ്രാമീണർക്ക് ഈ ഐഡിയിലേക്ക് ഭൂമികൈയേറ്റത്തെ സംബന്ധിച്ചും മറ്റ് കുറ്റകൃത്യങ്ങളെ കുറിച്ചും പരാതി നൽകാം. വിഷയത്തിൽ കോടതി മേൽനോട്ടത്തിലുള്ള അന്വേഷണത്തിന് കൊൽക്കത്ത ഹൈകോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് സി.ബി.ഐ നടപടി.

ഇമെയിൽ ഐ.ഡിക്ക് പരാമവധി പ്രചാരം നൽകാൻ നോർത്ത് 24 പർഗാന ജില്ല മജിസ്ട്രേറ്റിനോട് അഭ്യർഥിച്ചിട്ടുണ്ട്. പ്രാദേശിക പത്രങ്ങളിൽ ഇതുസംബന്ധിച്ച് പരസ്യവും നൽകുമെന്ന് സി.ബി.ഐ അറിയിച്ചു. സന്ദേശ്ഖാലിയിൽ സ്ത്രീകൾക്കെതിരെ ഉൾപ്പടെ നടന്ന അതി​ക്രമങ്ങളിൽ അന്വേഷണം നടത്തി ഇടക്കാല റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് ടി.എസ് ശിവഗ്യാനം ഉൾപ്പെട്ട ബെഞ്ച് സി.ബി.ഐക്ക് നിർദേശം നൽകിയിരുന്നു. മെയ് രണ്ടിന് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

ഇതിന് പുറമേ പ്രദേശത്ത് സി.സി.ടി.വി കാമറകളും എൽ.ഇ.ഡി സ്ട്രീറ്റ് ലൈറ്റുകളും സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ ഫണ്ട് നൽകണമെന്നും കോടതി ഉത്തരവിട്ടിരുന്നു. സന്ദേശ്ഖാലിയിൽ ലൈംഗികാതിക്രമവും ഭൂമി കൈയേറ്റവും നടന്നുവെന്നാണ് ആരോപണം. കേസുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖ് അറസ്റ്റിലായിരുന്നു.

Tags:    
News Summary - CBI creates dedicated e-mail id for land grab victims in Bengal's Sandeshkhali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.