മുംബൈ: നഗരത്തിലെ ബാർ, റസ്റ്റാറന്റ് ഉടമകളിൽനിന്ന് പ്രതിമാസം 100 കോടി രൂപ പിരിക്കാനാവശ്യപ്പെട്ടെന്ന കേസിൽ മുൻ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയും മുതിർന്ന എൻ.സി.പി നേതാവുമായ അനിൽ ദേശ്മുഖിനെതിരെ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു.
കേസിലെ മറ്റൊരു പ്രതി മുൻ അസി. സബ് ഇൻസ്പെക്ടർ സച്ചിൻ വാസെയെ കോടതി മാപ്പുസാക്ഷിയായി പ്രഖ്യാപിച്ചതിന് തൊട്ടുപിറകെയാണ് വ്യാഴാഴ്ച സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചത്. മുൻ മുംബൈ പൊലീസ് കമീഷണർ പരംബീർ സിങ്ങിന്റെ ആരോപണത്തിൽ ബോംബെ ഹൈകോടതി ഉത്തരവിനെ തുടർന്നാണ് സി.ബി.ഐ അന്വേഷണം.
കോഴ കേസിന് സമാന്തരമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) രജിസ്റ്റർ ചെയ്ത കള്ളപ്പണ കേസിൽ അനിൽ ദേശ്മുഖ് ജയിലിലാണ്. മുകേഷ് അംബാനിയുടെ വീടിനടുത്ത് സ്ഫോടന വസ്തുക്കളുമായി സ്കോർപിയൊ കാറ് കണ്ടെത്തുകയും കാറുടമയെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ സച്ചിൻ വാസെ അറസ്റ്റിലായിരുന്നു. തുടർന്ന് ഇദ്ദേഹത്തെ കമീഷണർ പദവിയിൽനിന്ന് മാറ്റി. ഇതോടെയാണ് ദേശ്മുഖിനെതിരെ പരംബീർ ആരോപണം മുന്നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.