ന്യൂഡൽഹി: ഏറ്റവും കൂടുതൽ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയ രണ്ടാമത്തെ കമ്പനിയായ ഹൈദരാബാദിലെ മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനെതിരെ കൈക്കൂലിക്ക് കേസെടുത്ത് സി.ബി.ഐ. എൻ.ഐ.എസ്.പിയുടെയും എൻ.എം.ഡി.സിയുടെയും എട്ട് ഉദ്യോഗസ്ഥർക്കെതിരെയും മെക്കോണിലെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ജഗദൽപുർ ഇന്റഗ്രേറ്റഡ് സ്റ്റീൽ പ്ലാന്റ് പ്രവൃത്തിയുമായി ബന്ധപ്പെട്ട് മേഘ എൻജിനീയറിങ്ങിന്റെ 174 കോടി രൂപയുടെ ബില്ലുകൾ മാറിക്കൊടുക്കുന്നതിനായി 78 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. 315 കോടി രൂപയുടെ പദ്ധതിയിൽ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് 2023 ആഗസ്റ്റ് 10ന് സി.ബി.ഐ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
മാർച്ച് 21ന് തെരഞ്ഞെടുപ്പ് കമീഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം 966 കോടി രൂപയുടെ ഇലക്ടറൽ ബോണ്ട് വാങ്ങിയ കമ്പനിയാണ് മേഘ. 586 കോടി രൂപയാണ് ബി.ജെ.പിക്ക് സംഭാവന നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.