ന്യൂഡൽഹി: നെറ്റ് പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട ക്രമക്കേടിൽ സി.ബി.എസ്.ഇ ഐ.ടി ഡയറക്ടര്‍ക്കെതിരെ സി.ബി.ഐ കേസെടുത്തു. പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയത്തിന് കരാര്‍ നല്‍കിയ കമ്പനി വ്യാജമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസ്.
വീനസ് ഡിജിറ്റല്‍സ് എന്ന കമ്പനിക്കാണ് ഉത്തരപ്പേപ്പർ മൂല്യനിര്‍ണയത്തിനുള്ള കരാര്‍ നല്‍കിയത്. ഡല്‍ഹിയിലെ കരോള്‍ബാഗ്, പട്ടേല്‍ നഗര്‍ എന്ന വിലാസമാണ് കമ്പനി നല്‍കിയിരുന്നത്. എന്നാല്‍, ഈ വിലാസത്തില്‍ കമ്പനി പ്രവര്‍ത്തിക്കുന്നില്ലെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു. കമ്പനിയെ തെഞ്ഞെടുത്തത് ശരിയായ ടെണ്ടര്‍ വഴിയല്ലെന്നും സി.ബി.െഎ ആരോപിക്കുന്നു.
സി.ബി.എസ്.ഇ ആസ്ഥാനത്ത് റെയ്ഡ് നടത്തിയ സി.ബി.ഐ ചില രേഖകള്‍ പിടിച്ചെടുത്തിരുന്നു. ക്രമക്കേടുമായി ബന്ധപ്പട്ട അന്വേഷണം പുരോഗമിക്കുകയാണ്.
1.3 കോടി രൂപക്കാണ് കമ്പനിക്ക് കരാര്‍ നല്‍കിയിരുന്നത്. 7.94 ലക്ഷം വിദ്യാര്‍ഥികളാണ് കഴിഞ്ഞവര്‍ഷം നെറ്റ് പരീക്ഷ എഴുതിയത്. എന്നാല്‍ ഉത്തരക്കടലാസിെൻറ മൂല്യനിര്‍ണയം കമ്പനി പൂർത്തിയാക്കിയിരുന്നില്ല.
രാജ്യത്തെ 412 പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നുള്ള പരീക്ഷാ പേപ്പറുകള്‍ മൂല്യനിര്‍ണയം നടത്താനാണ് കരാര്‍ എല്‍പ്പിച്ചിരുന്നത്. എന്നാല്‍ ഇതിനുള്ള സാങ്കേതിക സംവിധാനം കമ്പനിക്ക് ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.