കള്ളപ്പണം കണ്ടെത്താൻ സി.ബി.​െഎക്ക്​ പുതിയ ഒാൺലൈൻ സംവിധാനം

ന്യൂഡൽഹി: കള്ളപ്പണം സംബന്ധിച്ച കേസുകൾ ഏളുപ്പത്തിൽ കൈകാര്യം ചെയ്യുന്നതിനായി സി.ബി.െഎ പുതിയ ഒാൺലൈൻ സംവിധാനം വികസിപ്പിച്ചു.  പുതിയ സംവിധാനം ആദായ നികുതി വകുപ്പ്, ബാങ്ക്, സാമ്പത്തിക ഇൻറലിജൻസ് യൂണിറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ സി.ബി.െഎക്ക്ഏളുപ്പത്തിൽ കിട്ടുന്നതിന് സഹായിക്കും.

സെൻട്രൽ വിജിലൻസ് കമീഷനാണ് പുതിയ സംവിധാനം രൂപീകരിക്കുന്നതിനെ കുറിച്ച് ശിപാർശ നൽകിയത്. നിലവിലെ സംവിധാനത്തിൽ കാതലായ മാറ്റങ്ങൾ വേണമെന്നായിരുന്നു ശിപാർശ. ഇതി​െൻറ അടിസ്ഥാനത്തിലാണ് വിവിധ വകുപ്പുകളെ ഏകോപിച്ച് പുതിയ ഒാൺലൈൻ സംവിധാനം കൊണ്ട് വരുന്നത്.

സെൻട്രൽ വിജിലൻസ് കമീഷൻ, സി.ബി.െഎ, ഫിനാൻഷ്യൽ ഇൻറലിജൻസ് യൂണിറ്റ് എന്നിവയിലെ ഉദ്യോഗസ്ഥർക്ക് സംയുക്തമായി പരിശീലനം നൽകി കള്ളപ്പണത്തിനെതിരായ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും കേന്ദ്രസർക്കാറിന് പദ്ധതിയുണ്ട്. നോട്ട് പിൻവലിക്കൽ തീരുമാനത്തിന്പിന്നാലെയാണ് കള്ളപ്പണത്തിന് എതിരായ നടപടികൾ കേന്ദ്രസർക്കാർ ശക്തമാക്കിയത്.

Tags:    
News Summary - CBI to get new online system to deal with black money cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.