മുസഫർനഗർ: പത്രപ്രവർത്തകൻ രാജ്ഡിയോ രഞ്ജൻ കൊല്ലപ്പെട്ട കേസിൽ ആർ.ജെ.ഡി എം.പി മുഹമ്മദ് ശഹാബുദ്ദീനെ സി.ബി.െഎ പ്രതിപ്പട്ടികയിൽ പെടുത്തി. ഇതേതുടർന്ന് സി.ബി.െഎ സ്െപഷൽ ജഡ്ജി അനുപം കുമാരി മേയ് 22ന് പുറപ്പെടുവിച്ച ഉത്തരവുപ്രകാരം ഡൽഹിയിലെ തിഹാർ ജയിലിൽ കഴിയുന്ന ശഹാബുദ്ദീനെ കോടതിക്ക് മുന്നിലെത്തിച്ചത്. ശഹാബുദ്ദീനെതിരെ ഉടൻ കുറ്റപത്രം നൽകുമെന്ന് സി.ബി.െഎ അഭിഭാഷകൻ ബോധിപ്പിച്ചു. മറ്റ് ഏഴു പ്രതികൾക്കെതിരെ ഇതിനകം കുറ്റപത്രം നൽകിയിട്ടുണ്ട്.
സിവാൻ മണ്ഡലത്തെ നാലു തവണയായി ലോക്സഭയിൽ പ്രതിനിധാനംചെയ്യുന്ന മുഹമ്മദ് ശഹാബുദ്ദീൻ പാർട്ടിയിലും പുറത്തും ശക്തനായാണ് അറിയപ്പെടുന്നത്. 45ലേറെ ക്രിമിനൽ കേസുകളിൽ ഇയാൾ വിചാരണ നേരിടുന്നുണ്ട്. സിവാനിലെ ഹിന്ദി പത്രത്തിെൻറ റിപ്പോർട്ടറായ രഞ്ജൻ 2016 മേയ് 13ന് വെടിയേറ്റ് മരിച്ച സംഭവത്തിലും പങ്കുണ്ടെന്നാണ് സി.ബി.െഎ കണ്ടെത്തൽ.മൂന്നു പേരെ കൊലപ്പെടുത്തിയ കേസുകളിൽ സുപ്രീംകോടതി ഉത്തരവുപ്രകാരമാണ് ശഹാബുദ്ദീനെ കഴിഞ്ഞ ഫെബ്രുവരിയിൽ ജയിലിലടച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.