എൻ.എസ്.ഇ കേസ്: ചിത്രയുടെ ജാമ്യാപേക്ഷ എതിർത്ത് സി.ബി.ഐ

ന്യൂഡൽഹി: ദേശീയ ഓഹരി വിപണിയിൽ (എൻ.എസ്.ഇ) ക്രമക്കേട് നടത്തിയ കേസിൽ മുൻ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസറുമായ ചിത്ര രാമകൃഷ്ണ, ഗ്രൂപ് ഓപറേറ്റിങ് ഓഫിസർ ആനന്ദ് സുബ്രഹ്മണ്യൻ എന്നിവരുടെ ജാമ്യാപേക്ഷ എതിർത്ത് സി.ബി.ഐ. സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും പ്രതികൾക്ക് കഴിയുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ എതിർത്തത്.

പ്രതികളുടെയും പ്രോസിക്യൂഷന്റെയും വാദം കേട്ട പ്രത്യേക ജഡ്ജി സഞ്ജീവ് അഗർവാൾ കേസ് ഉത്തരവ് പറയാനായി മേയ് ഒമ്പതിലേക്ക് മാറ്റി.

2013-2016 കാലയളവിൽ എൻ.എസ്.ഇ മേധാവിയായിരുന്ന ചിത്ര ഓഹരി വിപണിയിൽ ക്രമക്കേട് നടത്താൻ കൂട്ടുനിന്നെന്നാണ് കേസ്. ഓ​ഹ​രി വി​പ​ണി തു​ട​ങ്ങു​ന്ന​തി​നു​ മു​മ്പേ എ​ൻ.​എ​സ്.​ഇ​യു​ടെ സ​ർ​വ​റി​ൽ​നി​ന്നു​ള്ള വി​വ​ര​ങ്ങ​ൾ കൈമാറിയതായി സെബി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഇവരെ​ അ​റ​സ്റ്റ് ചെയ്തത്.

എൻ.എസ്.ഇ മേധാവിയായിരിക്കെ ഹിമാലയൻ യോഗിയുടെ നിർദേശത്തെ തുടർന്നാണ് ആനന്ദിനെ ചിത്ര ഉപദേഷ്ടാവും ചീഫ് ഓപറേറ്റിങ് ഓഫീസറുമാക്കിയത് എന്ന് ആരോപണം ഉണ്ടായിരുന്നു. എൻ.എസ്.ഇയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ചിത്രയെടുത്തതും യോഗിയുടെ നിർദേശപ്രകാരമായിരുന്നു.

Tags:    
News Summary - CBI opposes bail plea of Chitra Ramakrishna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.