പേരറിവാളന്‍റെ ഹരജി തള്ളണമെന്ന് സി.ബി.ഐ

ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസിലെ വിധി പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രതി പേരറിവാളൻ നൽകിയ ഹരജി തള്ളമമെന്ന് സി.ബി.ഐ. കേസിൽ പേരറിവാളൻെറ പങ്ക് വ്യക്തമായതാണെന്ന് സുപ്രീംകോടതിയും കണ്ടെത്തിയതാണ്. അതിനാൽ കേസിൽ പരിഗണന അർഹിക്കുന്നില്ലെന്നാണ് സി.ബി.ഐ വാദം. 

രാജീവ് ഗാന്ധി വധത്തോടനുബന്ധിച്ച് നടന്ന ഗൂഢാലോചന അന്വേഷിക്കുന്നതിനായി 1999ൽ തന്നെ രൂപീകരിക്കുകയും ഇപ്പോഴും പ്രവർത്തിക്കുകയും ചെയ്യുന്ന ബഹുതല നിരീക്ഷണ സമിതി (multi disciplinary monitoring agency)യാണ് ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. പ്രതിയുടെ ആവശ്യം അനുവദിക്കാനാവില്ല എന്നും സി.ബി.‍ഐ വ്യക്തമാക്കി.

വധത്തെക്കുറിച്ച് നേരത്തേ അറിയാമായിരുന്നു എന്ന മൊഴി എഴുതിച്ചേർത്തതാണ് എന്ന് സി.ബി.ഐ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയ പശ്ചാത്തലത്തിലാണ് വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പേരറിവാളൻ സുപ്രീംകോടതിയെ സമീപിച്ചത്.

Tags:    
News Summary - CBI seeks dismissal of Perarivalan’s plea in Supreme Court-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.