അനിൽ ദേശ്മുഖ്

മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു

മുംബൈ: മുൻ മുംബൈ പൊലീസ് കമ്മീഷ്ണർ പരം ബീർ സിങ് ഉന്നയിച്ച അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് മുതിർന്ന എൻ.സി.പി നേതാവും മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രിയുമായ അനിൽ ദേശ്മുഖിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത ദേശ്മുഖ് നവംബർ മുതൽ മുംബൈ ആർതർ റോഡ് ജയിലിലാണ്.

ജയിലിൽ എത്തിയ സി.ബി.ഐ ഉദ്യോഗസ്ഥർ ദേശ്മുഖിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയതായി അറിയിച്ചു.

അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട് തന്നെ കസ്റ്റഡിയിലെടുക്കാൻ അനുമതി നൽകിയ പ്രത്യേക കോടതി ഉത്തരവിനെതിരെ ദേശ്മുഖ് ബോംബെ ഹൈകോടതിയെ സമീപിച്ചിരുന്നു.

അഭിഭാഷകൻ മുഖേന തിങ്കളാഴ്ച ബോംബെ ഹൈകോടതിയിൽ സമർപ്പിച്ച ഹരജിയിൽ തന്നെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കൊണ്ട് സി.ബി.ഐ സമർപ്പിച്ച അപേക്ഷയെ ദേശ്മുഖ് ചോദ്യം ചെയ്തിരുന്നു. ദേശ്മുഖ് സമർപ്പിച്ച ഹരജി ബോംബെ ഹൈകോടതി ബുധനാഴ്ച പരിഗണിക്കുമെന്ന് അറിയിച്ചു.


Tags:    
News Summary - CBI takes ex-Maha minister Anil Deshmukh into custody from Mumbai jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.