ന്യൂഡൽഹി: ജനവികാരം എതിരായ സംസ്ഥാനങ്ങളിൽ നഷ്ടപ്പെടുന്ന ലോക്സഭ സീറ്റുകൾക്കു പകരംവെക്കാനുള്ള സീറ്റുകൾ പശ്ചിമ ബംഗാളിൽനിന്ന് പിടിക്കാമെന്ന് കരുതി സി.ബി.െഎയെ ഉപയോഗിച്ച് ബി.ജെ.പി നടത്തിയത് കൈവിട്ട കളിയായി.
സി.ബി.െഎയുടെ കൊൽക്കത്ത റെയ്ഡ്, കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള അധികാരത്തർക്കമായി മാറിയതോടെ മമത ബാനർജിക്ക് ദേശവ്യാപകമായ പിന്തുണ. ഘടക കക്ഷിയായ ശിവസേന വിവാദത്തിൽ പരസ്യമായി മമതക്കൊപ്പം നിന്നപ്പോൾ ബംഗാൾ സർക്കാറിനെതിരെ തെരഞ്ഞെടുപ്പ് കമീഷനെ കാണാൻ ബി.ജെ.പി തനിച്ചു പോയി.
ശാരദ ചിട്ടി തട്ടിപ്പ് കേസിൽ സി.ബി.െഎ നേരത്തേ ചോദ്യംചെയ്ത അസമിലെയും ബംഗാളിലെയും കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയിൽ ചേർന്നതിനെ തുടർന്ന് സി.ബി.െഎ അവർക്കെതിരായ നീക്കങ്ങൾ അവസാനിപ്പിച്ചിരുന്നു. അവരിൽ പലരും അസമിലും ബംഗാളിലും പാർട്ടിയുടെ ഉന്നത പദവികൾ വഹിക്കുന്നുമുണ്ട്. ശാരദ ചിട്ടി കേസിൽ 2014ൽ സി.ബി.െഎ ചോദ്യംചെയ്ത മുൻ കോൺഗ്രസ് നേതാവ് ഹേമന്ത ബിശ്വ ശർമയാണ് ഇേപ്പാൾ മുഖ്യമന്ത്രി അല്ലെങ്കിലും മന്ത്രിയായി അസമിലെ ബി.ജെ.പി സർക്കാറിനെ നിയന്ത്രിക്കുന്നത്.
അദ്ദേഹത്തിെൻറ ഭാര്യയും കേസിൽ ആരോപണവിധേയയാണ്. നേതൃദാരിദ്ര്യം അനുഭവിക്കുന്ന ബി.ജെ.പി നിരവധി കോൺഗ്രസ്, തൃണമൂൽ േനതാക്കളെ അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർഥികളാക്കാനുള്ള പരിശ്രമത്തിലാണ്. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ട സിറ്റിങ് എം.പിമാരും ഇതിലുൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.