ന്യൂഡൽഹി: പത്താംക്ലാസ് കണക്ക് പരീക്ഷയുടെ ചോദ്യപേപ്പറിെൻറ കോപ്പി സി.ബി.എസ്.ഇ ചെയർമാൻ അനിത കർവാളിന് പരീക്ഷക്ക് മുമ്പ് ലഭിച്ചിരുന്നതായി റിപ്പോർട്ട്. ബുധനാഴ്ച നടന്ന പരീക്ഷയുടെ ചോദ്യപേപ്പറിെൻറ കോപ്പി ചൊവ്വാഴ്ച്ച തന്നെ ചെയർമാന് ലഭിച്ചു. തനിക്ക് കിട്ടിയത് ചോദ്യപേപ്പറിെൻറ കയ്യെഴുത്ത് കോപ്പിയായതിനാൽ ചോർന്നതായിരിക്കുമെന്ന സംശയം ഉണ്ടായില്ല എന്നാണ് അവർ പൊലീസിൽ മൊഴി നൽകിയത്.
ചോദ്യപേപ്പർ ചോർച്ചക്ക് പിന്നിൽ വൻ സംഘം പ്രവർത്തിച്ചിട്ടുണ്ടെന്നാണ് നിഗമനം. കേസ് അന്വേഷിക്കുന്ന പൊലീസ് പ്രത്യേക സംഘം കഴിഞ്ഞ ദിവസം 25 പേരെ ചോദ്യം ചെയ്തിരുന്നു. വാട്ട്സ് ആപ്പ് വഴിയാണ് പത്താംക്ലാസ് കണക്ക് പരീക്ഷ ചോദ്യപേപ്പർ ചോർന്നത്. അതിനാൽ തന്നെ ഏതു സ്രോതസിൽ നിന്നാണിത് ആദ്യം പുറത്തായതെന്ന് കണ്ടുപിടിക്കുക ബുദ്ധിമുട്ടാണ്. കേസുമായി ബന്ധപ്പെട്ട് പരീക്ഷാ കേന്ദ്രങ്ങളിലെ അധ്യാപകരെയും പൊലീസ് ചോദ്യം ചെയ്തു.
കഴിഞ്ഞ ദിവസം നടന്ന സി.ബി.എസ്.ഇ പത്താംക്ലാസ് കണക്കു പരീക്ഷ ചോദ്യപേപ്പറും തിങ്കളാഴ്ച നടന്ന പ്ലസ്ടു ഇക്ണോമിക്സ് ചോദ്യപേപ്പറുമാണ് ചോർന്നത്. തുടർന്ന് ഇൗ രണ്ടു പരീക്ഷകളും സി.ബി.എസ്.ഇ റദ്ദാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.