ന്യൂഡൽഹി: സി.ബി.എസ്.ഇ പന്ത്രണ്ടാംക്ലാസ് പരീക്ഷ ചോദ്യപേപ്പർ വാട്ട്സ് ആപ്പിലൂടെ ചോർന്നു. അക്കൗണ്ടൻസി പരീക്ഷയുടെ ചോദ്യപേപ്പറാണ് വാട്ട്സ് ആപ്പിലൂടെയും മറ്റ് സോഷ്യൽ മീഡയകളിലൂടെയും പുറത്തായത്.
ഇന്ന് രാവിലെ 10.30നായിരുന്നു പന്ത്രണ്ടാം ക്ലാസ്സ് അക്കൗണ്ടന്‍സി പരീക്ഷ. പരീക്ഷയുടെ സെറ്റ് രണ്ട് ചോദ്യപേപ്പർ ബുധനാഴ്ച തന്നെ പുറത്തായിരുന്നു. ഡൽഹിയിലെ റോഹ്നി ഏരിയയിൽ നിന്നാണ് ചോദ്യപേപ്പറിെൻറ കോപ്പി വാട്ട്സ് ആപ്പിലൂടെ പ്രചരിച്ചതെന്നാണ് വിവരം.
സംഭവത്തിൽ സി.ബി.എസ്.ഇ ഉന്നതസമിതി പുനഃപരിശോധനാ യോഗം വിളിച്ചിട്ടുണ്ട്. പരീക്ഷ റദ്ദാക്കാനാണ് സാധ്യത.
സോഷ്യൽ മീഡയയിലൂടെ പ്രചരിച്ച ചോദ്യപേപ്പർ ഒത്തുനോക്കി ചോർന്നതായി സ്ഥിരീകരിച്ചുവെന്ന് വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ അറിയിച്ചു. ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാഭ്യാസ സെക്രട്ടറിയോടും വിദ്യാഭ്യാസ ഡയറക്ടറെറോടും അന്വേഷിച്ച് സി.ബി.എസ്.ഇക്ക് പരാതി നൽകാൻ ചുമതലപ്പെടുത്തിയതായി മന്ത്രി മനീഷ് സിസോദിയ പറഞ്ഞു.
കർശന സുരക്ഷയിൽ തയാറാക്കുന്ന ചോദ്യപേപ്പർ ഉന്നത ഉദ്യോഗസ്ഥർക്ക് പങ്കില്ലാതെ ചോരാൻ സാധ്യതയില്ലെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.