സി.ബി.എസ്.ഇ വാര്‍ഷിക പരീക്ഷകള്‍ മാര്‍ച്ച് ഒമ്പതു മുതല്‍

ന്യൂഡല്‍ഹി:  സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് വാര്‍ഷിക പരീക്ഷകള്‍ മാര്‍ച്ച് ഒമ്പതു മുതല്‍ നടത്താന്‍ ബോര്‍ഡ് തീരുമാനിച്ചു. 16,67,573 വിദ്യാര്‍ഥികളെഴുതുന്ന പത്താം ക്ളാസ് പരീക്ഷ ഏപ്രില്‍ 10ന് സമാപിക്കും. പന്ത്രണ്ടാം ക്ളാസ് പരീക്ഷയെഴുതുന്നത് 10,98,420 വിദ്യാര്‍ഥികളാണ്. ഏപ്രില്‍ 29നാണ് സമാപനം. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ നിയമസഭാ വോട്ടെുപ്പ് കഴിഞ്ഞ് അടുത്തദിവസം മുതലാണ് രാജ്യത്താകെ പരീക്ഷകള്‍ നടത്തുന്നത്. പരീക്ഷകള്‍ ഒരാഴ്ച നീളുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ഒരുക്കത്തിന് കൂടുതല്‍ സമയം കിട്ടുമെന്ന് സി.ബി.എസ്.ഇ പത്രക്കുറിപ്പില്‍ പറഞ്ഞു. 

 

Tags:    
News Summary - CBSE exams 2017 to begin from March 9

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.