ന്യൂഡൽഹി: അമിത ഫീസും രഹസ്യചെലവുകളും ഇൗടാക്കുന്നുവെന്ന പരാതിയിൽ സ്വകാര്യ വിദ്യാലയങ്ങളോട് സി.ബി.എസ്.ഇ വിശദീകരണം തേടിയതായി കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവ്ദേകർ. സ്കൂളുകൾ ഇൗടാക്കുന്ന ഫീസ് ഘടന, അടുത്തകാലത്തുണ്ടായ ഫീസ് വർധന തുടങ്ങിയ വിവരങ്ങൾ നൽകാനാണ് നിർദേശം.
യൂനിഫോം, പുസ്തകം തുടങ്ങിയവയുടെ വിൽപനയിലൂടെ വിദ്യാലയങ്ങൾ കച്ചവട സ്ഥാപനങ്ങളായി മാറുന്നുവെന്ന പരാതികളെ തുടർന്ന് സ്കൂളുകൾക്ക് താക്കീത് നൽകിയിട്ടുണ്ട്. സാധാരണയിൽ കവിഞ്ഞ ഫീസ് ഇൗടാക്കരുതെന്ന് കർശനമായി നിർദേശിച്ചിട്ടുണ്ട്. രക്ഷിതാക്കളുടെ മേൽ അമിത ഭാരം കെട്ടിവെക്കുന്ന തരത്തിലുള്ള ചെലവുകൾ ഒഴിവാക്കണം.
ഫീസ് ഘടനയടക്കമുള്ള വിവരങ്ങൾ ഇതിനകം പല വിദ്യാലയങ്ങളും നൽകിയത് സി.ബി.എസ്.ഇ പരിശോധിച്ചു വരുകയാണ്. വിവരങ്ങൾ നൽകാത്ത സ്കൂളുകൾക്ക് പിഴ ചുമത്താനും തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.