സി.ബി.എസ്.ഇ 10ാം ക്ളാസുകാര്‍ ഇനി കൃഷിയും പാചകവും പഠിക്കണം

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ 10ാം ക്ളാസുകാര്‍ക്ക് ഇനി അധികമായി ഒരു വിഷയംകൂടി പഠിക്കണം. നേരത്തേയുണ്ടായിരുന്ന അഞ്ചു വിഷയങ്ങള്‍ക്കു പുറമെ, തൊഴിലധിഷ്ഠിത വിഷയവും (വൊക്കേഷനല്‍ സബ്ജക്ട്) നിര്‍ബന്ധമാക്കി സി.ബി.എസ്.ഇ പാഠ്യപദ്ധതി പരിഷ്കരിച്ചു. ആറാമത്തെ വിഷയത്തിന്‍െറകൂടി മാര്‍ക്ക് ഉള്‍പ്പെടുത്തിയാകും ഇനി സര്‍ട്ടിഫിക്കറ്റ് നല്‍കുക. 2017-18 അധ്യയന വര്‍ഷത്തില്‍ ഇത് നിലവില്‍വരും. രണ്ട് ഭാഷാ വിഷയങ്ങള്‍, സാമൂഹിക ശാസ്ത്രം, ഗണിതം, അടിസ്ഥാന ശാസ്ത്രം എന്നീ അഞ്ചു  വിഷയങ്ങളായിരുന്നു നേരത്തേ 10ാം ക്ളാസ് സിലബസിലുണ്ടായിരുന്നത്.

ഇനി മുതല്‍ 13 തൊഴിലധിഷ്ഠിത വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നുകൂടി തെരഞ്ഞെടുക്കേണ്ടിവരും. ഡൈനാമിക്സ് ഓഫ് റീട്ടെയ്ലിങ്, ഐ.ടി, സെക്യൂരിറ്റി, ഓട്ടോമൊബൈല്‍ ടെക്നോളജി, ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്, ടൂറിസം, ബ്യൂട്ടി ആന്‍ഡ് വെല്‍നസ്, കൃഷി, പാചകം, പി.ആര്‍, ബാങ്കിങ് ആന്‍ഡ് ഇന്‍ഷുറന്‍സ്, മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ്, ഹെല്‍ത്ത് കെയര്‍ എന്നിവയാണ് വൊക്കേഷനല്‍ വിഷയങ്ങളായുള്ളത്. 50 മാര്‍ക്കിന്‍െറ എഴുത്തുപരീക്ഷയും 50 മാര്‍ക്ക് ഇന്‍േറണല്‍ മാര്‍ക്കുമാണ് ഇതിനുണ്ടാവുക. രണ്ടിനും 33 ശതമാനം വീതം മാര്‍ക്ക് നേടണം.

 

Tags:    
News Summary - cbse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.