ന്യൂഡൽഹി: ക്ലാസ് മുറികളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കുന്നതിൽ ഒരു കുഴപ്പവുമില്ലെന്ന് ഡൽഹി െെഹകോടതി. ക്ലാസ് റൂമുകളിൽ ഒളികാമറ വെക്കുന്നത് കുട്ടികളുടെ സ്വകാര്യതയെ ഹനിക്കുമെന്ന വാദം തള്ളിയ ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോൻ, ജസ്റ്റിസ് വി.കെ. റാവു എന്നിവരടങ്ങുന്ന ബെഞ്ച് അവിടെ സ്വകാര്യ കാര്യങ്ങളൊന്നും വരുന്നില്ലെന്ന് വ്യക്തമാക്കി.
കുട്ടികളുടെ സ്വകാര്യത എന്ന ഉത്കണ്ഠയുടെ കൂടെ സുരക്ഷയും കണക്കിലെടുക്കണം. അധ്യാപകർ ശരിയായി പഠിപ്പിക്കുന്നിെല്ലന്ന പരാതി രക്ഷിതാക്കൾ സാധാരണ ഉന്നയിക്കാറുണ്ട്. എന്നാൽ, സി.സി.ടി.വി കാമറ വരുേമ്പാൾ കാര്യങ്ങൾ വ്യക്തമായി അറിയാനാവും. സ്കൂളുകളിൽ 1.4 ലക്ഷം കാമറകൾ സ്ഥാപിക്കാനുള്ള ഡൽഹി സർക്കാറിെൻറ നീക്കത്തെ ചോദ്യംചെയ്ത് ഡാനിയൽ ജോർജ് സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിലെ വദങ്ങൾ തള്ളിയാണ് സുപ്രീംകോടതി നിരീക്ഷണം.
വിദ്യാർഥികൾ, പ്രത്യേകിച്ച് പെൺകുട്ടികൾ വ്യക്തിപരമായ കാര്യങ്ങൾ ക്ലാസ് മുറികളിൽ ചർച്ചചെയ്യാറുണ്ടെന്നും അതുകൊണ്ട് കാമറ സ്ഥാപിക്കുന്നത് നല്ല കാര്യമെല്ലന്നും ഹരജിക്കാരെൻറ അഭിഭാഷകൻ പറഞ്ഞു. ഇതു തള്ളിയ േകാടതി സുപ്രീംകോടതിയിൽപോലും സി.സി.ടി.വി കാമറകൾ സ്ഥാപിക്കാനുള്ള നിർദേശം ഹരജിക്കാരനെ ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.