ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 69ാം ജന്മദിനാഘോഷത്തിെൻറ ഭാഗമായി സർദാർ സരോവർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തിയതിനെ തുടർന്ന് നർമദ കരകവിഞ്ഞതോടെ പ്രള യത്തിലായത് 150ലധികം ഗ്രാമങ്ങൾ. ജന്മദിനാഘോഷത്തിെൻറ ഭാഗമായി സര്‍ദാര്‍ സരോവര്‍ അണക ്കെട്ട് നിശ്ചയിച്ച സമയത്തിനുമുേമ്പ നിറക്കുകയായിരുന്നു. ഇതേത്തുടർന്ന് മധ്യപ്രദേ ശിലെ ധർ, ബർവാനി, അലിരാജ്പുർ ജില്ലകളിലെ ഗ്രാമങ്ങളാണ് വെള്ളപ്പൊക്കക്കെടുതി അനുഭവ ിക്കുന്നത്.
സർദാർ സരോവർ ഡാം പണിതതിനുശേഷം ആദ്യമായാണ് പരമാവധി പരിധിയായ 138.68 മ ീറ്ററിൽ ജലം സംഭരിക്കുന്നത്. മോദിയുടെ ജന്മദിനാഘോഷം മുൻനിർത്തിയാണ് അണക്കെട്ടിൽ നിശ്ചയിച്ചതിലും ഒരു മാസം നേരേത്ത ജലനിരപ്പ് പരമാവധി ആക്കിയതെന്നു മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ബാല ബച്ചൻ കുറ്റപ്പെടുത്തി. ഡാം നിർമിച്ചതുമൂലമുള്ള പ്രശ്നം അനുഭവിക്കുന്നവരുടെ പുനരധിവാസം ഇതോടെ കൂടുതൽ പ്രയാസത്തിലായി. പ്രധാനമന്ത്രി മധ്യപ്രദേശിലെ ദുരിതബാധിതരെയും ശ്രദ്ധിച്ചെങ്കിലെന്നും മന്ത്രി പറഞ്ഞു.
ചൊവ്വാഴ്ചയായിരുന്നു േമാദിയുടെ പിറന്നാൾ. ഇതേത്തുടർന്ന് ഡാം സ്ഥിതിചെയ്യുന്ന ഗുജറാത്തിലെ സർക്കാർ പരമാവധി പരിധിയിൽ ജലം സംഭരിക്കുകയായിരുന്നു. ഒക്ടോബർ 15ന് ഡാം പൂർണമായി നിറക്കാനായിരുന്നു നർമദ കൺട്രോൾ അതോറിറ്റി നേരത്തേ തീരുമാനിച്ചത്. സർദാർ സരോവർ അണക്കെട്ടിലെ ജലനിരപ്പ് ആദ്യമായി പരമാവധി ഉയരമായ 138.68 മീറ്ററിലെത്തിയതുമായി ബന്ധപ്പെട്ടുള്ള ‘നമാമി നർമദ’ മഹോത്സവത്തിൽ പങ്കെടുത്തായിരുന്നു മോദി ജന്മദിനം ആഘോഷിച്ചത്. ഒക്ടോബര്‍ അവസാനത്തോടെ മാത്രമേ ജലനിരപ്പ് താഴാന്‍ സാധ്യതയുള്ളൂവെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ അഭയാർഥികളായവർക്ക് വീടുകളിൽ തിരിച്ചെത്തണമെങ്കിൽ ഒരു മാസത്തിലധികം കാത്തിരിക്കേണ്ടിവരും.
ഒരാളുടെ സന്തോഷത്തിന് ആയിരക്കണക്കിനു പേർ വെള്ളത്തിൽ –മേധ പട്കർ
ന്യൂഡൽഹി: സർദാർ സരോവർ അണക്കെട്ട് നിറച്ചപ്പോൾ വെള്ളത്തിലായത് ആയിരക്കണക്കിന് മനുഷ്യരാണെന്നും ഒരാളുടെ സന്തോഷത്തിനുവേണ്ടിയാണ് ഇതു ചെയ്തതെന്നും നർമദ ബച്ചാവോ ആന്ദോളൻ നേതാവ് മേധ പട്കർ. പ്രതിഷേധദിനമായിട്ടാണ് പ്രധാനമന്ത്രിയുടെ ജന്മദിനത്തെ പ്രളയബാധിതർ കാണുന്നത്. അദ്ദേഹം ദീർഘകാലം ജീവിക്കെട്ട എന്ന് ഞങ്ങൾ ആശംസിക്കുന്നു.
എന്നാൽ, ജനങ്ങളെ ജീവിക്കാൻ അനുവദിക്കുന്നതിനുള്ള ഉത്തരവാദിത്തവും ബാധ്യതയും പ്രധാനമന്ത്രിക്കുണ്ട്. ജന്മദിനാഘോഷത്തിനു മുന്നോടിയായി ജലനിരപ്പ് ഉയർത്തിയതിെൻറ തിക്തഫലം അനുഭവിച്ച ജനങ്ങൾ പുനരധിവാസത്തിനു കേഴുകയാണ്. ഭരണഘടന ഒന്നുമല്ലെന്നു തെളിയിക്കുകയാണ്. അണക്കെട്ടുമൂലം ദുരിതമനുഭവിക്കുന്നവർക്കു നഷ്ടപരിഹാരം നൽകണമെന്ന സുപ്രീംകോടതി നിർദേശം ഇതുവരെ പാലിച്ചിട്ടില്ലെന്നും അവർ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.