ന്യൂഡൽഹി: ജനസംഖ്യകണക്കുമായും ദേശീയ ജനസംഖ്യ രജിസ്റ്ററുമായും (എൻ.പി.ആർ) ബന്ധപ്പെട്ട കമ്പ്യൂട്ടർ ഡേറ്റാബേസുകളെ 'നിർണായക വിവര അടിസ്ഥാന സൗകര്യങ്ങൾ' എന്ന ഗണത്തിൽപെടുത്തി പ്രഖ്യാപനം. 2000ത്തിലെ ഐ.ടി നിയമം നൽകിയ അധികാരം ഉപയോഗിച്ചാണ് തീരുമാനമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
സെൻസസ് മോണിറ്ററിങ് ആൻഡ് മാനേജ്മെന്റ് സിസ്റ്റം, ദ സെൽഫ് എന്യൂമറേഷൻ ആൻഡ് സിവിൽ രജിസ്ട്രേഷൻ സിസ്റ്റം (സി.ആർ.എസ്) വെബ് പോർട്ടലുകൾ, വീടുകളുടെ പട്ടികയടങ്ങിയ മൊബൈൽ ആപ്ലിക്കേഷനുകൾ, ജനസംഖ്യ കണക്ക്, എൻ.പി.ആറിലെ പുതുക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട കമ്പ്യൂട്ടർ ഡേറ്റബേസുകളെ, രജിസ്ട്രാർ ജനറലിന്റെയും സെൻസസ് കമീഷണറുടെയും ഓഫിസിലെ ക്രിട്ടിക്കൽ ഇൻഫർമേഷൻ ഇൻഫ്രാസ്ട്രക്ചർ (സി.ഐ.ഐ) ആയി പ്രഖ്യാപിച്ചുവെന്നും ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.