ന്യൂഡൽഹി: രാജ്യത്ത് 18 വയസ്സിനു മുകളിലുള്ളവർക്കെല്ലാം അധിക ഡോസ് കോവിഡ് വാക്സിൻ നൽകുന്നത് സർക്കാർ പരിഗണനയിൽ. ലോകത്തിന്റെ പല ഭാഗങ്ങളിലും പുതിയ തരംഗത്തിന്റെ ലക്ഷണങ്ങൾ കണ്ടുവരുന്നതും അന്താരാഷ്ട്ര യാത്ര നിയന്ത്രണങ്ങളിൽ ഇളവു വരുത്തുന്നതും കണക്കിലെടുത്താണ് ഈ നീക്കം.
ആരോഗ്യ പ്രവർത്തകർ, മറ്റു മുൻനിര പ്രവർത്തകർ, 60 വയസ്സിനു മുകളിലുള്ളവർ എന്നിവർക്കാണ് നിലവിൽ മുൻകരുതൽ ഡോസ് നൽകിവരുന്നത്. മറ്റ് അസുഖങ്ങളുള്ളവർ എന്ന നിബന്ധന എടുത്തുകളഞ്ഞതിനു ശേഷം 60 വയസ്സു കഴിഞ്ഞ മുഴുവൻ പേർക്കും മൂന്നാംഡോസ് നൽകുന്നുണ്ട്. 12-14 വയസ്സുകാർക്കുള്ള വാക്സിനേഷൻ ഇക്കഴിഞ്ഞ മാർച്ച് 16 മുതൽ ആരംഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.