ന്യൂഡൽഹി: ന്യായമായ ആവശ്യമുന്നയിച്ച എം.പിമാരെ സസ്പെൻഡ് ചെയ്ത് കേന്ദ്ര സർക്കാർ ജനാധിപത്യത്തെ കശാപ്പുചെയ്യുകയാണെന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ആരോപിച്ചു. ഇതുപോലെ കൂട്ട സസ്പെൻഷൻ മുമ്പുണ്ടായിട്ടില്ല. കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.
മൂന്നു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസിന് വളരെ നിരാശജനകമാണെന്നു പറയുന്നത് ശരിയായ വിലയിരുത്തലല്ല. നമ്മൾ നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ട്. ഇതൊക്കെ മറികടക്കാനാകും. നമ്മുടെ പ്രത്യയശാസ്ത്രവും മൂല്യങ്ങളും ഈ വിഷമസന്ധിയിൽ വഴിവിളക്കായി പ്രകാശംചൊരിയുന്നുണ്ട്. അങ്ങേയറ്റത്തെ ധൈര്യത്തോടെയും മനക്കരുത്തോടെയും പോരാടിയാണ് നേതാക്കൾ സ്വാതന്ത്ര്യം നേടിത്തന്നതെന്ന് മറക്കരുത്. ലോക്സഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രമേയുള്ളൂ. ഇതിന് പാർട്ടിയെന്ന നിലയിലും ഇൻഡ്യ സഖ്യത്തിലെ അംഗമെന്ന നിലയിലും കോൺഗ്രസിന് കൃത്യമായ പദ്ധതികളുണ്ടെന്നും സോണിയ ഗാന്ധി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.