ന്യൂഡൽഹി: പേ വിഷ ബാധക്കെതിരെ ഉപയോഗിക്കുന്ന ആന്റി റാബീസ് വാക്സിനായ അഭയ്റാബിന്റെ വ്യാജ പതിപ്പ് രാജ്യത്തെ പ്രധാന നഗരങ്ങളിൽ വ്യാപകമെന്ന് ഡൽഹി ഡ്രഗ്സ് കൺട്രോൾ വകുപ്പ്. വ്യാജ വാക്സിൻ പൊതുജനാരോഗ്യത്തെ അപകടകരമായി ബാധിക്കുമെന്നും ഡ്രഗ്സ് കൺട്രോൾ വകുപ്പ് മുന്നറിയിപ്പ് നൽകി. സർക്കാർ അനുബന്ധ സ്ഥാപനമായ ഇന്ത്യൻ ഇമ്യൂണോളജിക്കൽസ് ലിമിറ്റഡിന്റെ ഉൽപന്നം എന്ന അവകാശത്തോടെയാണ് വ്യാജ വാക്സിൻ എത്തുന്നത്. വൈറസ് ബാധ ഏൽക്കാൻ കൂടുതൽ സാധ്യതയുള്ള മൃഗ പരിപാലകർക്കും വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നവർക്കും നൽകുന്ന വാക്സിനാണ് അഭയ്റാബ്. വിഷയത്തിൽ ഡ്രഗ് ഇൻസ്പെക്ടർമാരും ഫാർമസി ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
യഥാർഥ വാക്സിൻ കുപ്പികൾ മാത്രമേ വിൽക്കുന്നുള്ളൂവെന്ന് ഉറപ്പാക്കണം. ഫാർമസികൾ അവരുടെ വാക്സിൻ വിതരണം ശരിയായ ഇൻവോയ്സുകൾ വഴി പരിശോധിക്കണമെന്നും സംശയാസ്പദമായി എന്തെങ്കിലും ശ്രദ്ധയിപ്പെട്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും ഡ്രഗ്സ് കൺട്രോൾ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ഡൽഹി, മുംബൈ, അഹ്മദാബാദ്, ലഖ്നോ തുടങ്ങിയ നഗരങ്ങളിലാണ് വാക്സിന്റെ വ്യാജപതിപ്പ് പ്രചരിക്കുന്നതെന്നാണ് കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.