ന്യൂഡൽഹി: കോവിഡ് രൂക്ഷമാക്കിയ സാമ്പത്തിക പ്രതിസന്ധിമൂലം നടപ്പുസാമ്പത്തിക വർഷം എടുക്കുന്ന വായ്പയുടെ തോത് സർക്കാർ കുത്തനെ കൂട്ടി. അടുത്ത മാർച്ച് 31 വരെയുള്ള കാലയളവിൽ 12 ലക്ഷം കോടി രൂപ വായ്പയെടുക്കാൻ നിശ്ചയിച്ചു. പരമാവധി 7.8 ലക്ഷം കോടി വായ്പയെടുക്കാനാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. അതിനുപുറമെ 4.2 ലക്ഷം കോടികൂടി എടുക്കും.
ഓരോ ആഴ്ചയും 30,000 കോടി രൂപയുടെ സർക്കാർ ബോണ്ട് ലേലം ചെയ്യും. തുടർച്ചയായ 20 ആഴ്ചകളിലാണ് ലേലം ഉദ്ദേശിക്കുന്നത്. വായ്പതുക ഉയർത്തുന്നത് പുതിയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണെന്ന് സർക്കാറും റിസർവ് ബാങ്കും വിശദീകരിച്ചു. ലോക്ഡൗൺമൂലം സാമ്പത്തിക വളർച്ചനിരക്ക് പൂജ്യത്തിലേക്ക് താഴുമെന്നാണ് കണക്കാക്കുന്നത്. കനത്ത വരുമാന നഷ്ടമുണ്ടാവും.
ഇതിനൊപ്പം വലിയ സാമ്പത്തിക ചെലവും വരുന്നുവെന്നാണ് സർക്കാർ വിശദീകരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ ധനക്കമ്മി മൂന്നര ശതമാനത്തിൽനിന്ന് 5.5 ശതമാനമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.