ന്യൂഡല്‍ഹി: മാംസത്തിനുവേണ്ടി കന്നുകാലികളെ കാലിച്ചന്തയിൽ വിൽക്കുന്നത് നിരോധിച്ചതിനു പിന്നാലെ, നായ്ക്കളെയും പൂച്ചകളെയും വളര്‍ത്തുന്നതിനും വില്‍ക്കുന്നതിനും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിെൻറ നിയന്ത്രണം. ഈ ഗണത്തില്‍പെട്ട മൃഗങ്ങളെ അനിയന്ത്രിതമായി പ്രജനനം നടത്തുകയും വില്‍ക്കുകയും ചെയ്യുന്നതിനാണ് വിലക്ക്.
നായ്, പൂച്ച എന്നിവക്കു പുറമേ അക്വേറിയങ്ങളിൽ മത്സ്യ പ്രജനനം നടത്തി വില്പന നടത്തുന്നവരും സംസ്ഥാന മൃഗസംരക്ഷണ വകുപ്പില്‍ പേര് രജിസ്റ്റർ ചെയ്യണമെന്ന നിബന്ധന നിർബന്ധമാക്കി. മൃഗങ്ങളെ എവിടെനിന്ന്, എപ്പോള്‍ ലഭിച്ചു, ആര്‍ക്ക്, എപ്പോള്‍ വിറ്റു തുടങ്ങിയ വിശദാംശങ്ങളും സൂക്ഷിക്കണം.
പ്രജനനം നടത്തി വില്പന നടത്തുന്നവര്‍ ഇവ ആണോ പെണ്ണോ എന്നു വ്യക്തമാക്കി അവയുടെ ജനനത്തീയതിയും മൈക്രോ ചിപ്പ് നമ്പറും ബ്രീഡറുടെ പേരും രേഖയാക്കി സൂക്ഷിക്കണം.
കൂടാതെ, പ്രജനനം നടത്തുന്നതിനായി മൃഗങ്ങളെ എത്തിച്ചതാണെങ്കില്‍ കൊണ്ടുവന്ന തീയതി, കൊണ്ടുവന്ന ആളുടെ വിലാസം, ഇവയെ പരിപാലിക്കുന്നവരുടെ വ്യക്തിഗത വിവരങ്ങള്‍, മൃഗങ്ങളെ ഇണചേര്‍ക്കുന്ന ദിവസം, സ്ഥലം എന്നിവ രേഖപ്പെടുത്തണമെന്നും മന്ത്രാലയം പുറത്തിറക്കിയ പുതിയ വിജ്ഞാപനത്തിൽ വിശദീകരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.