നായ്ക്കും പൂച്ചക്കും കേന്ദ്രസർക്കാർ നിയന്ത്രണം
text_fieldsന്യൂഡല്‍ഹി: മാംസത്തിനുവേണ്ടി കന്നുകാലികളെ കാലിച്ചന്തയിൽ വിൽക്കുന്നത് നിരോധിച്ചതിനു പിന്നാലെ, നായ്ക്കളെയും പൂച്ചകളെയും വളര്‍ത്തുന്നതിനും വില്‍ക്കുന്നതിനും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിെൻറ നിയന്ത്രണം. ഈ ഗണത്തില്‍പെട്ട മൃഗങ്ങളെ അനിയന്ത്രിതമായി പ്രജനനം നടത്തുകയും വില്‍ക്കുകയും ചെയ്യുന്നതിനാണ് വിലക്ക്.
നായ്, പൂച്ച എന്നിവക്കു പുറമേ അക്വേറിയങ്ങളിൽ മത്സ്യ പ്രജനനം നടത്തി വില്പന നടത്തുന്നവരും സംസ്ഥാന മൃഗസംരക്ഷണ വകുപ്പില്‍ പേര് രജിസ്റ്റർ ചെയ്യണമെന്ന നിബന്ധന നിർബന്ധമാക്കി. മൃഗങ്ങളെ എവിടെനിന്ന്, എപ്പോള്‍ ലഭിച്ചു, ആര്‍ക്ക്, എപ്പോള്‍ വിറ്റു തുടങ്ങിയ വിശദാംശങ്ങളും സൂക്ഷിക്കണം.
പ്രജനനം നടത്തി വില്പന നടത്തുന്നവര്‍ ഇവ ആണോ പെണ്ണോ എന്നു വ്യക്തമാക്കി അവയുടെ ജനനത്തീയതിയും മൈക്രോ ചിപ്പ് നമ്പറും ബ്രീഡറുടെ പേരും രേഖയാക്കി സൂക്ഷിക്കണം.
കൂടാതെ, പ്രജനനം നടത്തുന്നതിനായി മൃഗങ്ങളെ എത്തിച്ചതാണെങ്കില്‍ കൊണ്ടുവന്ന തീയതി, കൊണ്ടുവന്ന ആളുടെ വിലാസം, ഇവയെ പരിപാലിക്കുന്നവരുടെ വ്യക്തിഗത വിവരങ്ങള്‍, മൃഗങ്ങളെ ഇണചേര്‍ക്കുന്ന ദിവസം, സ്ഥലം എന്നിവ രേഖപ്പെടുത്തണമെന്നും മന്ത്രാലയം പുറത്തിറക്കിയ പുതിയ വിജ്ഞാപനത്തിൽ വിശദീകരിക്കുന്നുണ്ട്.
- എട്ടാഴ്ചയില്‍ താഴെ പ്രായമുള്ള പട്ടി, പൂച്ച കുഞ്ഞുങ്ങളെ വിൽക്കരുത്.
- പൂര്‍ണ ചികിത്സ നല്കി വാക്സിനേഷനുകള്‍ പൂര്‍ത്തിയാക്കി മൈക്രോ ചിപ്പ് ഘടിപ്പിച്ച നായ്ക്കുട്ടികളെയും പൂച്ചക്കുട്ടികളെയും മാത്രമേ വില്‍ക്കാവൂ.
- പൊതുസ്ഥലങ്ങളിലോ വില്പനശാലകളിലോ വിൽപനക്ക് പ്രദര്‍ശിപ്പിക്കരുത്.
- അക്വേറിയങ്ങളും ഫിഷ് ടാങ്കുകളും വൃത്തിയായിരിക്കണം.
- പ്രത്യുൽപാദനശേഷിയില്ലാത്ത മൃഗങ്ങള ദയാവധത്തിനു വിധേയമാക്കരുത്.
- ഒരേ സ്ഥലത്തുതന്നെ 12ലധികം നായ്ക്കളെ ഒരുമിച്ചു പാര്‍പ്പിക്കരുത്.
- പ്രജനനത്തിനുവേണ്ടിയല്ലാതെ ആൺ-പെണ് നായ്ക്കളെ ഒരുമിച്ചു താമസിപ്പിക്കരുത്.
- കൃത്യമായ കാലയളവില്‍ പ്രജനനം നടത്തുന്ന സ്ഥാപനങ്ങളില്‍ വെറ്ററിനറി ഡോക്ടറുടെ സന്ദര്‍ശനം ഉറപ്പു വരുത്തണം.
- എട്ട് ആഴ്ചക്കു മുകളില്‍ പ്രായമുള്ള വളര്‍ത്തു മൃഗങ്ങളുടെ വ്യക്തിഗത ആരോഗ്യവിവരങ്ങള്‍ രേഖയാക്കി സൂക്ഷിച്ചിരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.