ന്യൂഡൽഹി: കേന്ദ്ര സർക്കാറിെൻറ വാക്സിൻ നയം ആരോഗ്യ അവകാശത്തിന് ഹാനികരമാണെന്ന് കുറ്റപ്പെടുത്തിയ സുപ്രീംകോടതി, നയം തിരുത്താൻ നടപടി എടുക്കണമെന്നും ആവശ്യെപ്പട്ടു. ജീവിക്കാനുള്ള അവകാശത്തിെൻറ ഭാഗമാണ് ആരോഗ്യത്തിനുള്ള അവകാശവും. അതിനാൽ വാക്സിൻ കാര്യത്തിൽ നിർമാതാക്കളുമായി വിലപേശി സംഭരിക്കേണ്ട ബാധ്യത കേന്ദ്രത്തിനുണ്ട്. സംഭരണം കേന്ദ്രീകൃതമായാൽ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും വിതരണം വിേകന്ദ്രീകൃതമാകുമെന്നും മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി.
ഭരണഘടനയുടെ 14ഉം 21ഉം അനുഛേദങ്ങൾക്ക് അനുസൃതമാണോ ഈ നയമെന്ന് സർക്കാർ പരിശോധിക്കണം. സുപ്രീംകോടതി സ്വമേധയാ കേസ് എടുത്തത് വലിയ ചർച്ചകൾക്ക് വഴിവെച്ചതിനിടയിലാണ് കേന്ദ്ര സർക്കാറിെന പ്രതിക്കൂട്ടിൽ നിർത്തിയുള്ള ഉത്തരവ്. കോവിഡ് വാക്സിന് വില നിശ്ചയിച്ച നയത്തിെൻറ വ്യത്യസ്ത മാനങ്ങൾ പുനഃപരിശോധിക്കേണ്ടതുണ്ട്. കേന്ദ്രം വാങ്ങുന്ന വാക്സിനുകളുടെയും അവശേഷിക്കുന്ന 50 ശതമാനം വാക്സിനുകളുടെയും ലക്ഷ്യം ഒന്നു തന്നെയാണ്. മൊത്തം വാക്സിനുകളുടെ 50 ശതമാനം വാങ്ങുമെന്നാണ് കേന്ദ്രം പറയുന്നത്. അവശേഷിക്കുന്ന 50 ശതമാനത്തിന് നിർമാതാക്കളുമായി സംസ്ഥാന സർക്കാറുകൾക്ക് വിലേപശാമെന്നും പറയുന്നു. കുറഞ്ഞ വിലക്ക് കേന്ദ്രത്തിന് കൊടുത്ത് കൂടിയ വിലക്ക് സംസ്ഥാനങ്ങൾക്ക് കൊടുക്കുേമ്പാൾ സംസ്ഥാന സർക്കാറുകളെ വിലപേശലിന് പ്രോത്സാഹിപ്പിക്കുകയാണ്.
സംസ്ഥാന സർക്കാറുകൾ വാക്സിൻ നൽകാൻ ബാധ്യസ്ഥരായ 18നും 44നും ഇടയിൽ പ്രായമുള്ളവർക്ക് അത് ഹാനികരമാകും. ബഹുജനങ്ങളും പാർശ്വവത്കൃതരുമടങ്ങുന്ന വിഭാഗങ്ങളിലുള്ളവർക്ക് വാക്സിനുള്ള പണം നൽകാൻ കഴിഞ്ഞുകൊള്ളണമെന്നില്ല. അതിനാൽ ഈ വിഭാഗങ്ങളിലുള്ള മനുഷ്യർക്ക് വാക്സിൻ ലഭിക്കാനുള്ള സാധ്യത അതത് സംസ്ഥാന സർക്കാറുകളുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കും. അതാകട്ടെ അവരുടെ ധനസ്ഥിതിയെ ആശ്രയിച്ചുമിരിക്കും. രാജ്യമൊട്ടുക്കും വിവേചനം സൃഷ്ടിക്കുന്നതിലാണ് അത് കലാശിക്കുക.
സമാന സാഹചര്യങ്ങളിലുള്ള പൗരന്മാരിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ വിവേചനം അനുവദിക്കാനാവില്ല. അതിനാൽ 45 വയസ്സിന് മകുളിലുള്ളവർക്ക് നൽകുന്നതിെൻറ ബാധ്യത േകന്ദ്ര സർക്കാറും 18 മുതൽ 44 വയസ്സുവരെയുള്ളവർക്ക് നൽകുന്നതിെൻറ ബാധ്യത സംസ്ഥാന സർക്കാറുകളും ഏറ്റെടുക്കുകയാണ്. എന്നാൽ 18-44 വയസ്സ് ഉള്ളവർക്ക് വാക്സിൻ നൽകുന്നതിൽ സംസ്ഥാന സർക്കാറുകളുടെ വിലപേശൽ പ്രശ്നമാകുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.