ന്യൂഡൽഹി: തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിലെയും പഞ്ചാബിലെയും രണ്ട് ഡസനോളം ബി.ജെ.പി നേതാക്കൾക്ക് വി.ഐ.പി സുരക്ഷ ഏർപ്പെടുത്തി കേന്ദ്രസർക്കാർ. ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെതിരെ മത്സരിക്കുന്ന കേന്ദ്രമന്ത്രി എസ്.പി.എസ് ബാഗേലിന് 'ഇസെഡ്' കാറ്റഗറി സുരക്ഷയാണ് ഏർപ്പെടുത്തിയത്.
രണ്ട് സംസ്ഥാനങ്ങളിലെയും ചില സ്ഥാനാർഥികൾക്കും സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ചിലർക്ക് സംസ്ഥാന പൊലീസ് സുരക്ഷക്ക് പുറമേയാണ് കേന്ദ്രത്തിന്റെ പരിരക്ഷ. കേന്ദ്ര ആഭ്യന്തരമന്ത്രാലയം സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിനെയും (സി.ഐ.എസ്.എഫ്) സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിനെയുമാണ് (സി.ആർ.പി.എഫ്) ചുമതല ഏൽപിച്ചിരിക്കുന്നത്. ഡൽഹിയിൽനിന്നുള്ള ബി.ജെ.പി എം.പിയും ഗായകനുമായ ഹൻസ് രാജ് ഹൻസിനും 'ഇസെഡ്' കാറ്റഗറി സുരക്ഷയാണ് ഏർപ്പെടുത്തിയത്. സ്ഥാനാർഥികളും നേതാക്കളുമായി 20ഓളം പേർക്ക് സുരക്ഷ ഏർപ്പെടുത്താനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.