ന്യൂഡൽഹി: കശ്മീർ താഴ്‌വരയിൽ വർദ്ധിച്ചുവരുന്ന ആക്രമണങ്ങൾക്കും കൊലപാതകങ്ങൾക്കും പാകിസ്താനെ കുറ്റപ്പെടുത്തി കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ. കൊലപാതകങ്ങളെ തുടർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ താഴ്വരയിൽ എത്തിയിരുന്നു. ഇതിനിടെയാണ് കേന്ദ്ര അന്വേഷണ സംഘത്തിന്റെ വിമർശനം.
"കശ്മീരിൽ അക്രമത്തിന്റെ തോത് വർധിച്ചിട്ടുണ്ടാകാം. പക്ഷേ, അത് ജിഹാദല്ല. നിരാശരായ ചില ഘടകങ്ങളാണ് ഇത് ചെയ്യുന്നത്" -ഗവൺമെന്റിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ എൻ.ഡി ടി.വിയോട് പറഞ്ഞു. അക്രമം നടത്തുന്നവർ പാകിസ്താനിലെ അതിർത്തിക്കപ്പുറത്ത് ഇരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കശ്മീർ താഴ്‌വരയിൽ താലിബാൻ ഉണ്ടെന്ന് സൂചിപ്പിക്കുന്നതിന് തെളിവുകളില്ലെന്നും അധികൃതർ ഷായോട് പറഞ്ഞു. നരേന്ദ്ര മോദി സർക്കാർ പ്രതിനിധികൾ ഈ ആഴ്ച ആദ്യം താലിബാനുമായി സഹകരണം തുടങ്ങിയതിനാൽ ഇത് പ്രാധാന്യമർഹിക്കുന്നു.
നേരത്തെ നോർത്ത് ബ്ലോക്കിൽ മൂന്ന് റൗണ്ട് യോഗങ്ങൾ നടന്നിരുന്നു. ആദ്യ റൗണ്ടിൽ ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ അരവിന്ദ് കുമാർ, റിസർച്ച് ആൻഡ് അനാലിസിസ് വിങ് മേധാവി സാമന്ത് ഗോയൽ, ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, പൊലീസ് ഡയറക്ടർ ജനറൽ എന്നിവരോടൊപ്പം ആഭ്യന്തര, ബാഹ്യ ഏജൻസികളുടെ ഇന്റലിജൻസ് മേധാവികൾ എന്നിവർ പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.