ന്യൂഡൽഹി: കോവിഡ് ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി കേന്ദ്ര സർക്കാർ രാജ്യത്തെ എല്ലാ പൗരൻമാർക്കും 4000 രൂപ വെച്ച് നൽകുമെന്ന സന്ദേശം കുറച്ച് ദിവസമായി സോഷ്യൽ മീഡിയയിൽ കറങ്ങുന്നുണ്ട്. കോറോണ കെയർ ഫണ്ട് സ്കീമിെൻറ ഭാഗമായി എല്ലാവർക്കും 4000 രൂപ നൽകുമെന്നാണ് സന്ദേശത്തിൽ പറയുന്നത്. 'ഈ ഫോം പൂരിപ്പിച്ചാൽ ഉടനടി 4000 രൂപ ലഭിക്കും'-വൈറൽ പോസ്റ്റിൽ സൂചിപ്പിക്കുന്നു.
എന്നാൽ സർക്കാർ ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തിയിട്ടില്ലെന്നും സന്ദേശമ വ്യാജവുമാണെന്നതാണ് വാസ്തവം. സർക്കാർ അത്തരത്തിൽ ഒരു ദുരിതാശ്വാസ പദ്ധതിയും കൊണ്ടുവന്നിട്ടില്ല.
'കോറോണ കെയർ ഫണ്ട് സ്കീമിെൻറ ഭാഗമായി സർക്കാർ എല്ലാവർക്കും 4000 രൂപ അനുവദിക്കുന്നുവെന്ന വാട്സ്ആപ്പ് സന്ദേശം പ്രചരിക്കുന്നുണ്ട്. ഇത് വ്യാജമാണ്. സർക്കാർ ഇങ്ങനെ ഒരു പദ്ധതി നടപ്പാക്കുന്നില്ല'- പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം ട്വീറ്റ് ചെയ്തു.
കോവിഡ് സാഹചര്യത്തിൽ കേന്ദ്രം 6.29 ലക്ഷം കോടിയുടെ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വ്യാജ സന്ദേശങ്ങൾ പ്രചരിക്കാൻ തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.