ന്യൂഡൽഹി: ലഡാക്കിനെ ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്നതടക്കമുള്ള ആവശ്യങ്ങളിൽ കേന്ദ്ര സർക്കാർ ചർച്ചക്ക് തയാറായതോടെ പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക് ജന്തർമന്തറിൽ സമരം നടത്താൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈകോടതിയിൽ സമർപ്പിച്ച ഹരജി പിൻവലിച്ചു. ഡൽഹിയിലെ ലഡാക് ഭവന് മുന്നിൽ നടത്തിവന്നിരുന്ന 16 ദിവസം നീണ്ട നിരാഹാര സമരം തിങ്കളാഴ്ച രാത്രി അവസാനിപ്പിച്ചതിന് പിന്നാലെയാണ് ചൊവ്വാഴ്ച ഹൈകോടതിയിലെ ഹരജിയും പിൻവലിച്ചത്.
ചർച്ച സംബന്ധിച്ച കത്ത് ആഭ്യന്തര മന്ത്രാലയ ജോയന്റ് സെക്രട്ടറി കൈമാറിയതായി വാങ്ചുക് അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചർച്ചക്ക് തയാറാകണമെന്ന് ആവശ്യപ്പെട്ട് ലഡാക്കിൽനിന്ന് ഡൽഹിയിലേക്ക് നടത്തിയ മാർച്ച് അതിർത്തിയിൽ തടഞ്ഞ ഡൽഹി പൊലീസ് സോനം വാങ്ചുക്കിനെയും സംഘത്തെയും കസ്റ്റഡിയിലെടുത്തിരുന്നു. പ്രതിഷേധം ശക്തമായതോടെയാണ് വിട്ടയച്ചത്. മാർച്ച് ഡൽഹിയിൽ എത്തിയപ്പോൾ ജന്തർമന്തറിൽ സമരത്തിന് അനുമതി നിഷേധിച്ചതോടെ ലഡാക് ഭവന് മുന്നിലേക്ക് വേദി മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.