ന്യൂഡൽഹി: കേരള ഹൈകോടതി ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് ലഭിച്ച ശിപാർശകളിൽ എന്തുകൊണ്ട് തീരുമാനമെടുക്കുന്നില്ല എന്ന രാജ്യസഭയിലെ ചോദ്യത്തിന് കൃത്യമായി ഉത്തരം നൽകാതെ കേന്ദ്ര സർക്കാർ. കഴിഞ്ഞ ഒക്ടോബറിലും ഏപ്രിലിലും സുപ്രീംകോടതി കൊളീജിയം ശിപാർശ ചെയ്ത തീരുമാനങ്ങൾ സർക്കാർ തിരിച്ചയക്കുകയും തീരുമാനം വൈകിപ്പിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് അഡ്വ. ഹാരിസ് ബീരാനാണ് സഭയിൽ സപ്ലിമെന്ററി ചോദ്യമായി ഉന്നയിച്ചത്. എന്നാൽ, ശിപാർശകൾ പരിഗണിച്ചുവരുകയാണെന്നും ഉടൻ തീരുമാനമുണ്ടാവുമെന്നും മാത്രം മറുപടി നൽകി നിയമ മന്ത്രി അർജുൻ റാം മേഘ്വാൾ ഒഴിഞ്ഞുമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.