ന്യൂഡൽഹി: ആധാർ വിവരങ്ങൾ എങ്ങനെയാണ് സുരക്ഷിതമായി സൂക്ഷിക്കുന്നതെന്ന് വ്യക്തമാക്കാൻ സുപ്രീംകോടതിയിൽ പവർ പോയൻറ് പ്രസേൻറഷൻ (ദൃശ്യസഹിതമുള്ള അവതരണം) അനുവദിക്കണമെന്ന് കേന്ദ്ര സർക്കാർ. അപേക്ഷ പരിഗണിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, അഞ്ചംഗ ഭരണഘടന ബെഞ്ചിലെ മറ്റ് ജഡ്ജിമാരുമായി കൂടിയാലോചന നടത്തിയശേഷം സമയം അറിയിക്കാമെന്ന് മറുപടി നൽകി. ആധാറിെൻറ സുരക്ഷയുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ കോടതിയിൽ എത്തുകയും ആധാറുമായി ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി കോടതി നീട്ടുകയും ചെയ്ത പശ്ചാത്തലത്തിലാണ് കേന്ദ്രത്തിെൻറ നീക്കം.
വ്യാഴാഴ്ച ഉച്ചക്കുശേഷം പ്രസേൻറഷൻ നടത്താൻ ആധാർ സി.ഇ.ഒക്ക് അനുവാദം നൽകണമെന്നായിരുന്നു കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോണി ജനറൽ കെ.കെ. വേണുഗോപാലിെൻറ ആവശ്യം. അഭിഭാഷകർ നാല് മണിക്കൂറിൽ വിശദീകരിക്കുന്ന കാര്യം പവർ പോയൻറ് പ്രസേൻറഷനിലൂടെ ഒരു മണിക്കൂറിനകം വ്യക്തമാകും. സുപ്രീംകോടതിയുടെ ഏത് ചോദ്യങ്ങൾക്കും സി.ഇ.ഒ മറുപടി നൽകുമെന്നും വേണുഗോപാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.