ചെന്നൈ: കശ്മീരിലെ സംഘർഷങ്ങൾ കേന്ദ്രസർക്കാർ ആളികത്തിക്കുകയാണെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ആറു മാസം മുമ്പ് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇക്കാര്യം താൻ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ഇത് നിഷേധിച്ച ജെയ്റ്റ്ലി കശ്മീരിൽ സമാധാനം പുലരുകയാണെന്ന് അവകാശപ്പെട്ടതായി രാഹുൽ പറഞ്ഞു.
കേന്ദ്ര സർക്കാറും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തെറ്റായ രീതിയിലാണ് കശ്മീർ വിഷയം കൈകാര്യം ചെയ്യുന്നത്. രാജ്യത്ത് നിരവധി പ്രശ്നങ്ങൾ ഉണ്ടാകുന്നത് കേന്ദ്ര സർക്കാറിന്‍റെ കഴിവുകേട് കൊണ്ടാണ്. രാഷ്ട്രീയ നേട്ടത്തിനായി കശ്മീർ വിഷയത്തെ അവർ ഉപയോഗിക്കുന്നതായും രാഹുൽ ആരോപിച്ചു.
ഇന്ത്യയുടെ ശക്തിയാണ് കശ്മീർ. എന്നാൽ, ദൗർബല്യമാക്കി മാറ്റാനാണ് ഒരു വിഭാഗം ശ്രമിക്കുന്നത്. കശ്മീർ വിഷയത്തിൽ സ്ഥായിയായ പരിഹാരം കാണണം. സംസ്ഥാനത്ത് ഏർപ്പെടുത്തിയ വിലക്കുകളും നല്ല ഭാവിക്കായി പിൻവലിക്കണം. കശ്മീരിലെ മിടുക്കരായ ജനങ്ങളുടെ കഴിവുകൾ താഴ്വരയുടെയും രാജ്യത്തിന്‍റെയും വികസനത്തിനായി മാറ്റണം. കല്ലെറിയാനായി കശ്മീരികളുടെ കൈകൾ ഉപയോഗപ്പെടുത്തരുതെന്നും രാഹുൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.