ന്യൂഡൽഹി: ജനപ്രതിനിധികൾക്കെതിരായ ക്രിമിനൽ കേസുകൾ പരിഗണിക്കണിക്കുന്നതിന് 12 അതിവേഗ കോടതികൾ സ്ഥാപിക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. 7.80 കോടി ചെലവിലാണ് 12 പ്രത്യേക കോടതികൾ സ്ഥാപിക്കുക. പദ്ധതി വിവരങ്ങൾ ഉൾപ്പെടുത്തിയ സത്യവാങ്മൂലം നിയമമന്ത്രാലയം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഡിസംബർ എട്ടിനാണ് ധനമന്ത്രാലയത്തിലെ എക്സ്പെൻഡീച്ചർ വകുപ്പിന് ഇതു സംബന്ധിച്ച അനുമതി ലഭിച്ചത്.
ജനപ്രതിനിധികൾക്കെതിരായ ക്രിമിനൽ കേസുകളുടെ വിചാരണക്ക് പ്രത്യേക കോടതികൾ സ്ഥാപിക്കണമെന്ന് ചീഫ് ജസ്റ്റിസ് രജ്ഞൻ ഗൊഗോയ് നവംബർ ഒന്നിന് ഉത്തരവിട്ടിരുന്നു. സമാജികർക്കെതിരായ കേസുകൾ കെട്ടികിടക്കുന്നത് അനുവദിക്കാൻ കഴിയില്ലെന്നും ഇത്തരം കേസുകളില്‍ ഒരുവര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ഒരു വർഷത്തിനകം വിചാരണ പൂർത്തിയാകാവുന്ന വിധത്തിൽ അതിവേഗ കോടതികൾ സ്ഥാപിക്കാനാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചത്. വിശദമായ രൂപരേഖ ഡിസംബര്‍ പതിമൂന്നിനകം സമര്‍പ്പിക്കണമെന്നും കേന്ദ്രസര്‍ക്കാരിനോടു കോടതി ആവശ്യപ്പെട്ടിരുന്നു.
എം.പിമാരും എം.എൽ.എമാരും ഉൾപ്പെട്ട 1581 കേസുകൾ കെട്ടികിടക്കുന്നുവെന്ന പൊതുതാൽപര്യ ഹരജിയിലാണ് അതിവേഗ കോടതികൾ വേണമെന്ന് സുപ്രീംകോടതി നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.