ന്യൂഡൽഹി: ചങ്ങലയിൽ ബന്ധിച്ച നിലയിൽ സ്വിറ്റ്സർലൻഡ് യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഒരാളെ ഡൽഹി പൊലീസ് അറസ്റ്റുചെയ്തു. ഗുർപ്രീത് എന്നയാളാണ് പിടിയിലായത്. വെള്ളിയാഴ്ച തിലക് നഗറിൽ സർക്കാർ സ്കൂളിന് സമീപമാണ് ജീർണിച്ച മൃതദേഹം കണ്ടത്.
കൈകാലുകൾ ചങ്ങലയും പൂട്ടും ഉപയോഗിച്ച് ബന്ധിച്ച് പ്ലാസ്റ്റിക് ബാഗിലാക്കിയ നിലയിലായിരുന്നു മൃതദേഹം. ക്രൂരപീഡനത്തിനിരയായതിന്റെ അടയാളങ്ങളും ശരീരത്തിലുണ്ടായിരുന്നു.
ഇരുകാലുകളിലും പൊള്ളലേറ്റിരുന്നു. രണ്ടുപേർ മൃതദേഹം ഇവിടെ ഉപേക്ഷിക്കുന്ന.സി.ടി.വി ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.