മല്ലികാർജുൻ ഖാർഗെ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​സ​ഭ ഏ​റ്റ​വും കൂ​ടു​ത​ൽ അ​ല​​ങ്കോ​ല​മാ​ക്കു​ന്ന​ത് ചെ​യ​ർ​മാ​ൻ ജ​ഗ്ദീ​പ് ധ​ൻ​ഖ​ർ ആ​ണെ​ന്നും സ്വ​ന്തം പ്ര​മോ​ഷ​നു​വേ​ണ്ടി സ​ർ​ക്കാ​ർ വ​ക്താ​വി​ന്റെ പ​ണി​യാ​ണ് ഉ​പ​രാ​ഷ്​​ട്ര​പ​തി എ​ടു​ക്കു​ന്ന​തെ​ന്നും രാ​ജ്യ​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ. പ്ര​തി​പ​ക്ഷ​ത്തി​ന്റെ സം​ര​ക്ഷ​ണം ഏ​റ്റെ​ടു​ക്കേ​ണ്ട ചെ​യ​ർ​മാ​ൻ അ​വ​ർ​ക്കു​ള്ള സ​മ​യം പോ​ലും അ​പ​ഹ​രി​ച്ച് വേ​ലി​ത​ന്നെ വി​ള​വ് തി​ന്നു​ന്ന സാ​ഹ​ച​ര്യ​മൊ​രു​ക്കി​യെ​ന്നും ഖാ​ർ​ഗെ കു​റ്റ​പ്പെ​ടു​ത്തി. രാ​ജ്യ​ത്തി​ന്റെ അ​ന്ത​സ്സി​ടി​ക്കു​ന്ന ഇ​ത്ത​രം ന​ട​പ​ടി​ക​ൾ കാ​ര​ണ​മാ​ണ് അ​ദ്ദേ​ഹ​ത്തെ നീ​ക്കം ചെ​യ്യാ​നു​ള്ള നോ​ട്ടീ​സ് ന​ൽ​കേ​ണ്ടി വ​ന്ന​തെ​ന്ന് കോ​ൺ​​സ്റ്റി​റ്റ്യൂ​ഷ​ൻ ക്ല​ബി​ൽ ഇ​ൻ​ഡ്യ സ​ഖ്യം വി​ളി​ച്ചു​ചേ​ർ​ത്ത വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഖാ​ർ​ഗെ വ്യ​ക്ത​മാ​ക്കി.

സ​ർ​ക്കാ​റി​നെ പു​ക​ഴ്ത്തി​യും സ്വ​യം ആ​ർ.​എ​സ്.​എ​സി​ന്റെ ഏ​ക​ല​വ്യ​നാ​യി വി​ശേ​ഷി​പ്പി​ച്ചും ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​മാ​യി ജ​ഗ്ദീ​പ് ധ​ൻ​ഖ​ർ ത​ന്റെ പ​ദ​വി​യു​ടെ മ​ഹ​ത്വം ക​ള​യു​ക​യാ​ണ്. പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ എ​തി​രാ​ളി​ക​ളാ​യി​ക്ക​ണ്ട് അ​വ​രെ ഹീ​ന​മാ​യ ത​ര​ത്തി​ൽ അ​ദ്ദേ​ഹം അ​പ​മാ​നി​ക്കു​ക​യാ​ണ്. പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ അ​ഞ്ച് മി​നി​റ്റ് സം​സാ​രി​ക്കു​മ്പോ​ൾ 10 മി​നി​റ്റ് അ​ദ്ദേ​ഹ​ത്തി​ന്റെ പ്ര​സം​ഗം കേ​ൾ​ക്ക​ണം. പ്ര​തി​പ​ക്ഷം ഗൗ​ര​വ​മേ​റി​യ വി​ഷ​യ​മു​ന്ന​യി​ക്കു​മ്പോ​ൾ അ​ത് ച​ർ​ച്ച​യാ​കാ​തി​രി​ക്കാ​ൻ പ​ക്ഷ​പാ​ത​പ​ര​മാ​യി പെ​രു​മാ​റു​ന്നു. ദീ​ർ​ഘ​കാ​ല അ​നു​ഭ​വ​ജ്​​ഞാ​ന​മു​ള്ള പാ​ർ​ല​മെ​ന്റേ​റി​യ​ന്മാ​രെ ഹെ​ഡ്മാ​സ്റ്റ​ർ എ​ന്ന പോ​ലെ പാ​ഠം പ​ഠി​പ്പി​ക്കു​ന്നു.

രാ​ജ്യ​ത്തി​ന്റെ ച​​രി​ത്ര​ത്തി​ൽ ഇ​ന്നു​വ​രെ ഒ​രു ഉ​പ​രാ​ഷ്ട്ര​പ​തി​യെ​യും നീ​ക്കം ചെ​യ്യാ​നു​ള്ള നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടി​ല്ല. എ​ന്നാ​ൽ, ഭ​ര​ണ​ഘ​ട​ന നി​ല​വി​ൽ വ​ന്ന​തി​ന്റെ 75ാം വാ​ർ​ഷി​ക വേ​ള​യി​ൽ ച​ട്ടം ലം​ഘി​ച്ച് രാ​ഷ്​​​ട്രീ​യം ക​ളി​ക്കു​ന്ന പ​ക്ഷ​പാ​തി​യാ​യ രാ​ഷ്ട്ര​പ​തി​ക്കെ​തി​രെ നോ​ട്ടീ​സ് ന​ൽ​കേ​ണ്ടി വ​ന്നു​വെ​ന്ന് ഖാ​ർ​ഗെ ചൂ​ണ്ടി​ക്കാ​ട്ടി.

ഖാ​ർ​ഗെ​യെ ശ​രി​വെ​ച്ച് ധ​ൻ​ഖ​റി​നെ പു​റ​ത്താ​ക്കാ​നു​ള്ള നീ​ക്ക​ത്തെ പി​ന്തു​ണ​ച്ച് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്, എ​സ്.​പി, ഡി.​എം.​കെ, ആ​ർ.​ജെ.​ഡി, കേ​ര​ള കോ​ൺ​ഗ്ര​സ്, ഇ​ട​തു​പാ​ർ​ട്ടി​ക​ൾ, എ​ൻ.​സി.​പി എ​ന്നി​വ​യു​ടെ നേ​താ​ക്ക​ളും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​നെ​ത്തി.

Tags:    
News Summary - Chairman is making the Rajya Sabha more messy Kharge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.