നൊബേൽ നേടുന്ന ആന്ധ്രക്കാരന്​​ 100 കോടി നൽകുമെന്ന്​ ചന്ദ്രബാബു നായിഡു

തിരുപ്പതി: സംസ്ഥാനത്തു നിന്നും നൊബേൽ പുരസ്​കാരത്തിന്​ അർഹനാകുന്നവർക്ക്​ 100 കോടി രൂപ സമ്മാനം നൽകുമെന്ന്​ ആന്ധ്രപ്രദേശ്​ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു. ശ്രീ പദ്​മാവതി വനിതാ സർവകലാശാലയിൽ ദേശീയ ബാല ശാസ്​ത്ര കോൺഗ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

കുട്ടികളുടെ നൂതന ആശയങ്ങളാണ്​ മഹത്തായ കണ്ടുപിടുത്തങ്ങളിലേക്ക്​ എത്തുന്നത്​. നിങ്ങൾ ചെയ്യുന്ന ജോലികൾ ആസ്വദിക്കണമെന്നും അതി​​െൻറ പൂർത്തീകരണത്തിനായി കഠിനാധ്വാനം ചെയ്യണമെന്നും ചന്ദ്രബാബു നായിഡു വിദ്യാർഥികളോട്​ പറഞ്ഞു.  2015 ൽ ഭൗതിക ശാസ്ത്ര നൊബേല്‍ നേടിയ തക്കാകി കജിതയെ ചടങ്ങിൽ മുഖ്യമന്ത്രി ആദരിച്ചു.

കേന്ദ്ര ശാസ്​ത്ര സാ​േങ്കതിക വകുപ്പ്​ സഹമന്ത്രി വൈ.എസ്​ ചൗധരി ചടങ്ങളിൽ പ​െങ്കടുത്ത​ിരുന്നു.

 

Tags:    
News Summary - Chandrababu Naidu announces Rs 100 cr for who wins Nobel Prize from Andhra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.