അമരാവതി: ജെ.ഡി. വാൻസ് യു.എസ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് ചരിത്ര നിമിഷമാണെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ജെ.ഡി. വാൻസിന്റെ ഭാര്യയും യു.എസിലെ രണ്ടാമത്തെ വനിതയുമായ ഉഷ വാൻസിന്റെ കുടുംബവേര് ആന്ധ്രപ്രദേശിലാണ്. അതാണ് തെലങ്കാനക്കാർക്ക് അഭിമാന നിമിഷമാണെന്ന് നായിഡു പറഞ്ഞത്.
വെസ്റ്റ് ഗോദാവരി ജില്ലയിലെ വടലൂർ ആണ് 38കാരിയായ ഉഷ വാൻസിന്റെ കുടുംബഗ്രാമം. ''യു.എസ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജെ.ഡി. വാൻസിന് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ വിജയം ചരിത്രനിമിഷമാണ്. വാൻസിന്റെ പത്നി ഉഷ വാൻസിന്റെ വേരുകൾ ആന്ധ്രപ്രദേശിലാണ്. തെലുങ്ക് പാരമ്പര്യമുള്ള ഒരാൾ ആദ്യമായാണ് അമേരിക്കയുടെ രണ്ടാംവനിതയാകുന്നത്.''-എന്നാണ് ചന്ദ്രബാബു നായിഡു എക്സിൽ കുറിച്ചത്.
ലോകത്താകമാനമുള്ള തെലുഗു സമൂഹത്തിന് അഭിമാന നിമിഷമാണിതെന്നും നായിഡു പറഞ്ഞു. ആന്ധ്രപ്രദേശ് സന്ദർശിക്കാൻ വാൻസിനെയും ഉഷയെയും ക്ഷണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യു.എസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോണൾഡ് ട്രംപിനെയും നായിഡു അഭിനന്ദിച്ചിരുന്നു. ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ ട്രംപിന്റെ ഭരണകാലത്ത് കഴിയുമെന്നും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.