ന്യൂഡൽഹി: ബി.ജെ.പിയുമായുള്ള ടി.ഡി.പിയുടെ ഭാവി സഹകരണം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പാർട്ടി നേതാക്കളുടെ പ്രത്യേക യോഗം വിളിച്ചു. എൻ.ഡി.എ സർക്കാറിനുള്ള പിന്തുണ പിൻവലിച്ചെങ്കിലും ബി.ജെ.പിയുമായി സഹകരിക്കുമെന്ന് കഴിഞ്ഞ ദിവസം ചന്ദ്രബാബു നായിഡു വ്യക്തമാക്കിയിരുന്നു. എന്നാൽ ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി.ജെ.പിയുമായുള്ള ഭാവി പ്രവർത്തനങ്ങളും സഹകരണവും കൂടിയാലോചിക്കുന്നതിനാണ് പാർട്ടി നേതാക്കളുടെ യോഗം വിളിച്ചിരിക്കുന്നത്.
ആന്ധ്രാപ്രദേശിന് പ്രത്യേക പദവിയില്ലെന്ന് തീരുമാനത്തിൽ കേന്ദ്രസർക്കാർ ഉറച്ചു നിന്നതോടെ എൻ.ഡി.എ സർക്കാറിനുള്ള പിന്തുണ ടി.ഡി.പി പിൻവലിക്കുകയായിരുന്നു. തുടർന്ന് കേന്ദ്രമന്ത്രിമാരായ അശോക് ഗണപതി രാജു. വൈ.എസ് ചൗധരി എന്നിവർ രാജിവെക്കുകയും ചെയ്തു. ആന്ധ്രാപ്രദേശിന് പ്രത്യേക പാദവി നികാരിച്ചതിനെ തുടർന്ന് ടി.ഡി.പിയും ബി.ജെ.പിയും തമ്മിൽ ഉടലെടുത്ത അസ്വാരസ്യങ്ങൾക്കൊടുവിൽ പ്രധാനമരന്തി നരേരന്ദമോദി ചന്ദ്രബാബു നായിഡുവുമായി ചർച്ച നടത്തിയെങ്കിലും കേന്ദ്രമന്ത്രിമാരെ പിൻവലിക്കുമെന്ന തീരുമാനത്തിൽ ടി.ഡി.പി ഉറച്ചു നിൽക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.