ച​​ന്ദ്രയാൻ-2 സാമ്പത്തിക ദുരന്തത്തിൽ നിന്ന്​ ശ്രദ്ധതിരിക്കാൻ​ -മമത

കൊൽക്കത്ത: രാജ്യത്ത്​ ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന്​ ശ്രദ്ധതിരിക്കാനാണ്​ നരേന്ദ്രമോദി സർക്ക ാർ ചന്ദ്രയാൻ-2നെ ഉപയോഗിക്കുന്നതെന്ന്​ പശ്​ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബംഗാൾ നിയമസഭയിൽ നടത്തിയ പ്രസംഗത്തിനിടെയാണ്​ മമത ചന്ദ്രയാൻ ദൗത്യത്തിനെതിരെ രംഗത്തെത്തിയത്​.

നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തുന്നതിന്​ മുമ്പ്​ ഇതുപോലുള്ള ദൗത്യങ്ങൾ രാജ്യത്ത്​ നടന്നിട്ടില്ലേയെന്ന്​ മമത ചോദിച്ചു. ഇത്​ ഇപ്പോഴുള്ള സാമ്പത്തിക ദുരന്തത്തിൽ നിന്ന്​ ശ്രദ്ധതിരിക്കാനുള്ള ശ്രമം മാത്രമാണെന്ന്​ മമത പറഞ്ഞു.

ഇന്ത്യയുടെ ചന്ദ്രയാൻ-2​​​െൻറ ലാൻഡിങ്ങിന്​ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ്​ മമതയുടെ പ്രസ്​താവന പുറത്ത്​ വന്നിരിക്കുന്നത്​.

Full View
Tags:    
News Summary - Chandrayaan-2 to divert attention from economic disaster-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.