ബംഗളൂരു: ഇന്ത്യൻ സ്പേസ് റിസർച് ഓർഗനൈസേഷൻ (ഐ.എസ്.ആർ.ഒ) ചന്ദ്രയാൻ-3 ബഹിരാകാശ പേടകത്തെ വിക്ഷേപണവാഹനമായ എൽ.വി.എം 3മായി കൂട്ടിച്ചേർത്തു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലാണ് സംയോജനം നടന്നത്.
ചന്ദ്രയാൻ-3 ദൗത്യം ജൂലൈ 13നും 19നുമിടയിൽ നടക്കുമെന്ന് ഐ.എസ്.ആർ.ഒ വാർത്താക്കുറിപ്പിൽ അറിയിച്ചു. 13നാണ് സാധ്യത. ലാന്‍ഡര്‍ മൊഡ്യൂള്‍, പ്രൊപല്‍ഷന്‍ മൊഡ്യൂള്‍, റോവര്‍ എന്നിവയാണ് ചന്ദ്രയാൻ മൂന്നിന്റെ ഘടകങ്ങൾ. ഉപഗ്രഹം (ഓർബിറ്റർ) ഉണ്ടാവില്ല.
3900 കിലോഗ്രാമാണ് പേടകത്തിന്റെ ആകെ ഭാരം. ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തി റോവറിനെ ചന്ദ്രോപരിതലത്തില്‍ ഇറക്കുകയും റോവര്‍ അവിടെ ശാസ്ത്രീയ പഠനങ്ങള്‍ നടത്തുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.